അരൂർ: അരൂരിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന് ലീഡ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ ലീഡ് നിലനിർത്തിയ ഷാനിമോൾ ഒരു ഘട്ടത്തിൽ താഴേക്ക് പോയെങ്കിലും മുന്നിൽ തന്നെ നിന്നു. നിലവിൽ 2553 വോട്ടുകളുടെ ലീഡാണ് ഷാനിമോൾ ഉസ്മാന്.

Also Read: Kerala ByPoll Results 2019 Live Updates

ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റാണ് അരൂർ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വളരെ കുറഞ്ഞ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആലപ്പുഴ മണ്ഡലം ഷാനിമോൾ ഉസ്മാനെ കൈവിട്ടെങ്കിലും അരൂർ നിയമസഭാ മണ്ഡലം ഷാനിമോൾ ഉസ്മാനൊപ്പമെന്നാണ് ആദ്യ സൂചനകൾ. എൽഡിഎഫിന്റെ മനു സി.പുളിക്കലും എൻഡിഎയുടെ കെ.പി.പ്രകാശ് ബാബുവുമാണ് അരൂരിലെ മറ്റു പ്രധാന സ്ഥാനാർഥികൾ.

Also Read: യുഡിഎഫിനെ ആശങ്കയിലാഴ്ത്തി മേയര്‍ ബ്രോയുടെ മുന്നേറ്റം

ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിങ് നടന്ന മണ്ഡലമാണ് അരൂർ. 80.47 ശതമാനമായിരുന്നു അരൂരിലെ പോളിങ്. പത്തു തവണ ഇടതുപക്ഷ സ്ഥാനാർഥികളെ നിയമസഭയിലെത്തിച്ച അരൂരിൽ ജയം നേടുന്ന മൂന്നാമത്തെ കോൺഗ്രസ് സ്ഥാനാർഥിയാകാമെന്നാണ് ഷാനിമോൾ ഉസ്മാന്റെ കണക്കു കൂട്ടലുകൾ.

Also Read: മഞ്ചേശ്വരത്തും എറണാകുളത്തും യുഡിഎഫ് തന്നെ

ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്ന് മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥിയും രണ്ടു മണ്ഡലങ്ങളിൽ ഇടതുപക്ഷ സ്ഥാനാർഥികളുമാണ് മുന്നിട്ടുനിൽക്കുന്നത്. വട്ടിയൂർക്കാവിലും കോന്നിയിലും അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ഇടതുപക്ഷ കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളിൽ അട്ടിമറി സൃഷ്ടിക്കാനാണ് ഒരുങ്ങുന്നത്.

ലീഡ് നില

വട്ടിയൂർക്കാവ്: വി.കെ.പ്രകാശ് – 8397 വോട്ടിന് മുന്നിൽ
കോന്നി: കെ.യു. ജനീഷ് കുമാർ – 4786 വോട്ടിന് മുന്നിൽ
അരൂർ: ഷാനിമോൾ ഉസ്മാൻ – 2553 വോട്ടിന് മുന്നിൽ
എറണാകുളം: ടി.ജെ.വിനോദ് – 4257 വോട്ടിന് മുന്നിൽ
മഞ്ചേശ്വരം: എം.സി.കമറുദ്ദീൻ- 6601 വോട്ടിന് മുന്നിുൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.