മലപ്പുറം: അരീക്കോട് ദുരഭിമാന കൊലക്കേസിൽ പ്രതി രാജനെ കോടതി വെറുതെ വിട്ടു. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയാണ്​ രാജനെ വെറുതെ വിട്ടത്​. കേസിൽ പ്രധാന സാക്ഷിക​ളെല്ലാം കൂറുമാറിയതോടെയാണ്​ തെളിവുകളുടെ അഭാവത്തിൽ ​രാജനെ കോടതി വെറുതെവിട്ടത്​.

2018 മാർച്ച് 22നായിരുന്നു സംഭവം. വിവാഹത്ത​ലേന്ന്​ മകൾ ആതിരയെ പിതാവ്​ രാജൻ കൊലപ്പെടുത്തുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ജീവനക്കാരിയായിരുന്ന ആതിര ഇതര ജാതിയില്‍പ്പെട്ട ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാൽ പിതാവ് രാജൻ ഇതിനെ എതിർത്തതോടെ ഇരുവരും തമ്മിൽ തർക്കമായി.

Also Read: ബെഡ്റൂമിൽ നിന്നുകിട്ടിയ പാമ്പ് തന്നെയാണോ ഉത്രയെ കടിച്ചത്? ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി

പൊലീസും ബന്ധുക്കളും ചേർന്ന് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും വിവാഹം ഉറപ്പിക്കുകയുമായിരുന്നു. മാർച്ച് 23ന് നിശ്ചയിച്ചിരുന്ന വിവാഹത്തിന്റെ തലേദിവസം മദ്യപിച്ചെത്തിയ രാജൻ ആതിരയുടെ വിവാഹ വസ്ത്രമടക്കം കത്തിക്കുകയും അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ മകളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Also Read: കണ്ണൂരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു

ദലിത്​ യുവാവിനെ വിവാഹം കഴിക്കുന്നതിൽ രാജനുണ്ടായിരുന്ന എതിർപ്പാണ്​ ദുരഭിമാന കൊലയിൽ എത്തിച്ചത്​. എന്നാൽ കേസിലെ പ്രധാന സാക്ഷികളായ പെൺകുട്ടിയുടെ അമ്മ, സഹോദരൻ, അമ്മാവൻ എന്നിവര്‍ പ്രതിക്ക് അനുകൂലമായി കൂറു മാറിയിരുന്നു. ഇതും സംശത്തിന്‍റെ ആനുകൂല്യവും നല്‍കിയാണ് പ്രതി രാജനെ കോടതി വെറുതെ വിട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.