Latest News

അറയ്ക്കൽ സുൽത്താൻ ആദിരാജ മറിയുമ്മ അന്തരിച്ചു

മദ്രാസ് പോർട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന പരേതനായ മർഹൂം എ.പി.എം ആലിപ്പിയാണ് ഭർത്താവ്

കണ്ണൂർ: കേരളത്തിലെ ഏക മുസ്‌ലിം രാജകുടുംബമായിരുന്ന അറയ്ക്കൽ കുടുംബത്തിലെ നാല്പതാം സ്ഥാനി സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ബീക്കുഞ്ഞി ബീവി അന്തരിച്ചു. 87 വയസായിരുന്നു. കണ്ണൂർ സിറ്റി അറക്കൽ കെട്ടിനകത്ത് അൽമാർ മഹൽ എന്ന സ്വന്തം വസതിയിലായിരുന്നു അന്ത്യം.

മദ്രാസ് പോർട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന പരേതനായ മർഹൂം എ.പി. ആലിപ്പിയാണ് ഭർത്താവ്. മദ്രാസ് പോർട്ട് സൂപ്രണ്ട് ആദിരാജ അബ്ദുൽ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവരാണ് മക്കൾ.

സ്ത്രീ പുരുഷ വ്യത്യാസമില്ലാതെയാണ്അറക്കൽ കുടുംബത്തിലെ ഭരണകൈമാറ്റം. തറവാട്ടിലെ ഏറ്റവും മുതിർന്ന ആളാണ് സ്ഥാനമേൽക്കുക. ആദിരാജ ഫാത്തിമ ബീവിയുടെ മരണത്തെത്തുടർന്നാണ് അറക്കൽ ബീവിയായി ആദിരാജ മറിയുമ്മ സ്ഥാനമേറ്റത്. അറയ്ക്കൽ മ്യൂസിയം, കണ്ണൂർ സിറ്റി ജുമാ മസ്ജീദ് ഉൾപ്പടെയുള്ളവയുടെ ചുമതലകളാണ് അറയ്ക്കൽ കുടുംബത്തിന്റെ അധികാര പരിധിയിൽ വരുന്നത്.

Also Read: ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Arakkal sulthan adiraja mariumma beekunji beevi passed away

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express