ന്യൂനമർദം ചുഴലിക്കാറ്റായി മാറും; അടുത്ത രണ്ട് ദിവസവും കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ജൂൺ ഒന്നിനു (നാളെ) തന്നെ കാലവർഷം എത്തുമെന്നാണ് റിപ്പോർട്ട്

Kerala news, Kerala news live, Malayalam news updates, weather, crime, traffic, train, airport, കാലാവസ്ഥ, ക്രൈം, ട്രെയിൻ, കനത്ത മഴയ്ക്ക് സാധ്യത, yellow alert, യെല്ലോ അലേർട്ട്, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം:തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി രൂപപ്പെട്ട ന്യൂനമർദം അതിശക്ത ന്യൂനമർദമായി അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗത്തിലും ചില ഘട്ടങ്ങളില്‍ 65 കിമീ വരെ വേഗത്തിലും കേരള തീരത്ത് ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്‌.

സംസ്ഥാനത്ത് ജൂൺ ഒന്നിനു (ഇന്ന്) തന്നെ കാലവർഷം എത്തുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തുടനീളം ശക്തമായ മഴ ലഭിക്കും. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also: തുടക്കവും ഒടുക്കവും; അവസാനദിനം ഓഫീസിൽ കിടന്നുറങ്ങി, ജേക്കബ് തോമസ് പടിയിറങ്ങുന്നു

കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ കേരള തീരത്ത് മത്സ്യബന്ധനം പൂർണമായി നിരോധിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് ഒരു കാരണവശാലും ആരും കടലിൽ പോകാൻ പാടുള്ളതല്ല.

Read Also: മഴക്കാല രോഗങ്ങൾ തടയാം; സംസ്ഥാനത്ത് ഇന്ന് ശുചീകരണ ദിനം, വീടും പരിസരവും വൃത്തിയാക്കണം

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കാനും നിർദേശം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Arabian sea law pressure cyclone alert heavy rain yellow alert

Next Story
മടവാളും കത്തിയും ചിരവയും പണം നല്‍കി വാങ്ങി; അവസാനദിനം ഓഫീസിൽ കിടന്നുറങ്ങി, ജേക്കബ് തോമസ് പടിയിറങ്ങി
The moderation of comments is automated and not cleared manually by malayalam.indianexpress.com