scorecardresearch

എആര്‍ ക്യാംപിലെ പൊലീസുകാരന്റെ ആത്മഹത്യ; ഏഴ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുമെന്നും ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം അറിയിച്ചു

ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുമെന്നും ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം അറിയിച്ചു

author-image
WebDesk
New Update
എആര്‍ ക്യാംപിലെ പൊലീസുകാരന്റെ ആത്മഹത്യ; ഏഴ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: കല്ലേക്കാട് എആര്‍ ക്യാംപിലെ പൊലീസുകാരന്‍ കുമാറിന്റെ ആത്മഹത്യയില്‍ ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പാലക്കാട് എ‌സ്‌പി ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുമെന്നും ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം അറിയിച്ചു. ആരോപണ വിധേയരായ ഏഴ് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സീനിയര്‍ സിപിഒ എം.മുഹമ്മദ് ആസാദ്, എഎസ്‌ഐമാരായ എന്‍.റഫീഖ്, പി.ഹരിഗോവിന്ദ്, സിപിഒമാരായ ശ്രീജിത്ത്, ജയേഷ്, വൈശാഖ്, മഹേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

Advertisment

കുമാറിന് ക്വാർട്ടേഴ്സ് അനുവദിച്ചതില്‍ ചില ക്രമക്കേടുകള്‍ നടന്നതായും കുമാറിന്റെ സാധനങ്ങള്‍ അദ്ദേഹം അറിയാതെ മാറ്റിയതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് മേധാവി അറിയിച്ചു. സംഭവത്തില്‍ പ്രാരംഭ നടപടികള്‍ മാത്രമാണ് ഇതുവരെ സ്വീകരിച്ചതെന്നും വിശദമായ അന്വേഷണത്തിന് ശേഷം കൃത്യമായ നടപടികള്‍ ഉണ്ടാവുമെന്നും പാലക്കാട് എസ്‌പി അറിയിച്ചു.

കുമാര്‍ ജാതീയമായ അധിക്ഷേപത്തിന് ഇരയായിട്ടുണ്ട് എന്ന ആരോപണം പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. എന്നാല്‍ കുടുംബാംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടക്കം വിശദമായ അന്വേഷണം ഉണ്ടാവുമെന്ന് എസ്‌പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, നടപടിയിൽ പൂർണ തൃപ്തിയില്ലെന്ന് കുമാറിന്റെ കുടുംബം ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കുമാറിന്റെ ഭാര്യ പറഞ്ഞു.

Advertisment
Kerala Police Suicide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: