കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ഒളിവില്‍ പോയ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അപ്പുണ്ണിയെ കണ്ടെത്താൻ പ്രത്യേക സംഘത്തിന് പൊലീസ് രൂപം നൽകിയതിന് പിന്നാലെയാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.
അപ്പുണ്ണിയുടെയും ദിലീപിന്റെയും മൊഴികൾ തമ്മിലുള്ള വൈരുദ്ധ്യമാണ് കേസിൽ ദിലീപിനെ കുരുക്കിയത്. പൾസർ സുനിയെ അറിയില്ലായിരുന്നു എന്ന് ദിലീപ് പറഞ്ഞെങ്കിലും അപ്പുണ്ണി മറ്റൊരു മൊഴിയാണ് നൽകിയത്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ പൊലീസിന് പദ്ധതിയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ