Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

പുറത്താക്കിയ നടപടി ചോദ്യംചെയ്ത് അപ്പീൽ കൗൺസിലിനെ സമീപിച്ചതായി സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ

ഇന്ത്യൻ ഭരണഘടനക്ക് മുകളിലല്ല കാനോനിക നിയമമെന്നും തൻ്റെ മാലികാവകാശങ്ങളെ ഹനിക്കുന്ന ഉത്തരവുകൾക്ക് നിലനിൽപ്പില്ലെന്നും സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ

sister lucy kalapurakkal, സിസ്റ്റർ ലൂസി കളപ്പുരക്കൽ, Kerala highcourt, sister lucy petition, vatican on sister lucy, ie malayalam

കൊച്ചി: തന്നെ പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് റോമിലെ അപ്പീൽ കൗൺസിലിനെ സമീപിച്ചതായി സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ ഹൈക്കോടതിയെ അറിയിച്ചു. റോമിൽ നിന്നും ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരെവിനെതിരെ സമർപ്പിച്ച അപ്പീൽ നിലവിലുള്ള സാഹചര്യത്തിൽ കോൺവൻറിൽ നിന്നും പുറത്താക്കാനാവില്ലന്നും അവർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യൻ ഭരണഘടനക്ക് മുകളിലല്ല കാനോനിക നിയമമെന്നും തൻ്റെ മാലികാവകാശങ്ങളെ ഹനിക്കുന്ന ഉത്തരവുകൾക്ക് ഇന്ത്യയിൽ നിലനിൽപ്പില്ലന്നും സിസ്റ്റർ ലൂസി കളപ്പുര സമർപ്പിച്ചി മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കോൺവൻറിൽ നിന്നും തന്നെ പുറത്താക്കുന്നതിനെതിരെ സിവിൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടന്നും സത്യവാങ്മൂലത്തിൽ വിശദികരിച്ചു.

Read More: സിസ്റ്റർ ലൂസിയുടെ പൊലീസ് സംരക്ഷണ ഹർജി ഹൈക്കോടതി കൂടുതൽ വാദത്തിനായി മാറ്റി

എന്നാൽ റോമിൽ നിന്നും ലൂസി കളപ്പുരയെ പുറത്താക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടന്നും ഇത് അന്തിമമാണന്നും ഇറ്റാലിയൻ ഭാഷയിലുള്ള ഉത്തരവിൻ്റെ ഇംഗ്ലീഷ് പരിഭാഷ ഹാജരാക്കി എഫ്‌‌സി കോൺവൻ്റ് മദർ സുപ്പീരിയർ വാദിച്ചു. പുറത്താക്കപ്പെട്ട വ്യക്തിക്ക് കോൺവൻറിൽ തുടരാൻ അവകാശമില്ലന്നും സിവിൽ കോടതി പുറപ്പെടുവിച്ച ഉത്തരവിൻ്റെ കാലാവധി കഴിഞ്ഞതായും മദർ സുപ്പീരിയർ അറിയിച്ചു.

സിസ്റ്റർ ലൂസി കളപ്പുരക്കലിന് കോടതി നിർദ്ദേശപ്രകാരം സംരക്ഷണം നൽകി വരുന്നതായി സർക്കാർ വിശദികരിച്ചു. താമസസ്ഥലം ഏതെന്ന് പരിഗണിക്കാതെ എല്ലാവിധ സംരക്ഷണവും നൽകാൻ പോലീസ് തയ്യാറാണന്ന് സർക്കാരിനുവേണ്ടി ഹാജരായ സീനിയർ ഗവ പ്ലീഡർ പിപി താജുദ്ദീൻ വ്യക്തമാക്കി.

സിസ്റ്റർ ഇതുവരെ നൽകിയ എല്ലാ പരാതികളിലും പോലീസ് നിയമാനുസൃത നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. കോൺവെൻ്റും പരിസരവും വെള്ളമുണ്ട പോലീസിൻ്റെ നിരീക്ഷണത്തിലാണന്നും പോലീസ് ബീറ്റ് ശക്തിപ്പെടുത്തിയതായും സർക്കാർ അറിയിച്ചു.

പോലീസ് സംരക്ഷണം തേടി സിസ്റ്റർ ലൂസി സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് രാജാവിജയരാഘവൻ പരിഗണിച്ചത്. ക്രമസമാധാനനില ഉറപ്പ് വരുത്താനും ആവശ്യമെങ്കിൽ പോലിസ് സംരക്ഷണം നൽകാനും കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Approached appeal council of rome says sister lucy on kerala high court

Next Story
സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടവർക്കുമേൽ സിപിഎമ്മിന് ഉത്തരവാദിത്തമില്ല: മുഖ്യമന്ത്രിpinarayi vijayan, kifb, ed, enforcement, enforcement directorate, elecion commissioner, nirmal sitaraman, ഇഡി, ഇ ഡി, കിഫ്ബി, മുഖ്യമന്ത്രി, പിണറായി, പിണറായി വിജയൻ, തിരഞ്ഞെടുപ്പ്, election, നിർമല സീതാരാമൻ, Kerala news, kerala vartha, കേരള വാർത്ത, വാർത്ത, വാർത്തകൾ, കേരള വാർത്തകൾ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com