കോട്ടയം: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് ഗുരുതര പരുക്കേറ്റ വിദ്യാർഥി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരുന്ന അഫീല്‍ ജോണ്സണ് ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാർഥിയാണ്.
പാലായില്‍ നടന്ന അത്ലറ്റിക് മീറ്റിന്റെ അവസാന ദിനമാണ് അപകടമുണ്ടായത്. ഹാമര്‍ത്രോ മത്സരത്തിനിടെ ഹാമര്‍ അഫീലിന്റെ തലയില്‍ വന്നു വീഴുകയായിരുന്നു. തൊട്ടടുത്ത് നടന്നിരുന്ന ജാവലിന്‍ ത്രോ മത്സരത്തില്‍ വോളന്റിയറായിരുന്നു അഫീല്‍. മത്സരാർഥി എറിഞ്ഞ ജാവലിന്‍ എടുക്കുന്നതിനിടെയായിരുന്നു ഹാമര്‍ തലയില്‍ വന്നു വീണത്.
അഫീലിന്റെ ചികിത്സാ ചെലവ് ഏറ്റെടുത്ത സർക്കാർ അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.