തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് എ.പി.അബ്ദുള്ളക്കുട്ടി. തിരഞ്ഞെടുപ്പ് വിജയം മോദിയുടെ വികസന അജണ്ടക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോദിയുടേതെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.

‘മോദിയുടെ വിജയം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും വിശകലനം ചെയ്യണം. രാഷ്ട്രീയം മാറുകയാണ്, വിജയം വികസനത്തിനൊപ്പമാണ്. ജനങ്ങളുടെ പുരോഗതിക്കായി കൈ കോര്‍ക്കുന്ന ഭരണ- പ്രതിപക്ഷ ശൈലി ചര്‍ച്ച ചെയ്യണം. മോദിയെ വിമര്‍ശിക്കുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ വിസ്മരിക്കരുതെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

Read More:‘കൂട്ടക്കൊല ആരോപിക്കപ്പെടാത്ത ഈ മനുഷ്യനെ അഭിനന്ദിക്കാത്തത് സാംസ്കാരിക അപചയം’: ഹരീഷ് പേരടി

‘പ്ര​തി​പ​ക്ഷ​ത്തെ മാ​ത്ര​മ​ല്ല, ബി​ജെ​പി​ക്കാ​രെ പോ​ലും ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ന്ന വി​ജ​യ​മാ​ണു​ണ്ടാ​യ​ത്. ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭ​ര​ണ​ത​ന്ത്ര​ജ്ഞ​ത​യു​ടെ, വി​ക​സ​ന അ​ജ​ണ്ട​യു​ടെ അം​ഗീ​കാ​ര​മാ​ണി​ത്. ഒ​രു ഗാ​ന്ധി​യ​ൻ മൂ​ല്യം ഭ​ര​ണ​ത്തി​ൽ പ്ര​യോ​ഗി​ച്ചു എ​ന്ന​താ​ണു മോ​ദി​യു​ടെ ജ​ന​പ്രീ​തി​യു​ടെ കാ​ര​ണം. “​നി​ങ്ങ​ൾ ഒ​രു ന​യം ആ​വി​ഷ്ക​രി​ക്കു​ന്പോ​ൾ ജീ​വി​ത​ത്തി​ൽ ക​ണ്ടു​മു​ട്ടി​യ ഏ​റ്റ​വും പാ​വ​പ്പെ​ട്ട​വ​ന്‍റെ മു​ഖം ഓ​ർ​മി​ക്കു​ക’ എ​ന്ന മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ വാ​ച​കം മോ​ദി കൃ​ത്യ​മാ​യി നി​ർ​വ​ഹി​ച്ചെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി പ്ര​ശം​സി​ച്ചു.

‘സ്മാ​ർ​ട്ട് സി​റ്റി​ക​ൾ, ബു​ള്ള​റ്റ് ട്രെ​യി​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്വ​പ്ന പ​ദ്ധ​തി​ക​ൾ രാ​ഷ്ടീ​യ അ​ജ​ണ്ട​യി​ൽ കൊ​ണ്ടു​വ​ന്നു. മോ​ദി​യെ വി​മ​ർ​ശി​ക്കു​ന്പോ​ൾ ഈ ​യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ വി​സ്മ​രി​ക്കു​തെ​ന്നും തി​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ രാ​ജ്യ വി​ക​സ​ന​ത്തി​നു കൈ​കോ​ർ​ക്കു​ന്ന ഭ​ര​ണ-​പ്ര​തി​പ​ക്ഷ ശൈ​ലി ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​ൻ സ​മ​യ​മാ​യെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook