scorecardresearch

കുഞ്ഞിനെ മാറോട് ചേർത്ത് അനുപമ; ‘എല്ലാവർക്കു നന്ദി, സമരം തുടരും’

കുഞ്ഞിനു വൈദ്യപരിശോധന നല്‍കണമെന്ന് ജഡ്ജി നിർദേശിച്ചു. തുടർന്ന് ഡോക്ടറെ ജഡ്ജിയുടെ ചേംബറിൽ വരുത്തി കുഞ്ഞിനെ പരിശോധിച്ചശേഷമാണു കൈമാറിയത്

Anupama adoption case, Anupama S Chandran, Ajith, DNA test, CWC, Child welfare committee, Adoption controversy Anupama S Chandran, Adoption controversy Ajith, Adoption controversy CPIM Leader PS Jayachandran, Adoption controversy Child Welfare Committee, Adoption controversy Womens Commission, Adoption controversy CPM, അനുപമ, അജിത്ത്, അനുപമ എസ് ചന്ദ്രൻ, സിപിഎം പ്രാദേശിക നേതാവ്, സിപിഎം നേതാവ്, കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി, latest news, news in malayalam, malayalam news, Adoption controversy news, kerala news, Adoption controversy news updates, Malayalam News, Kerala News, latest news, news in malayalam, ie malayalam, indian express malayalam IE Malayalam

തിരുവനന്തപുരം: വിവാദ ദത്ത് കേസില്‍ കുഞ്ഞിനുവേണ്ടിയുള്ള അനുപമ എസ് ചന്ദ്രന്റെ ഏറെനാൾ നീണ്ട പോരാട്ടത്തിനു വിജയം. കുഞ്ഞിനെ തിരുവനന്തപുരം കുടുംബ കോടതിയുടെ ഉത്തരവിനെത്തുടർന്ന് സിഡബ്ല്യുസി ഉദ്യോഗസ്ഥർ അനുപമയ്ക്കു കൈമാറി.

ഒന്നര മണിക്കൂറിലേറെ നീണ്ട കോടതി നടപടികൾക്കുശേഷമാണു മകനെ അനുപമയ്ക്കും അജിത്തിനും കൈമാറിയത്. ഇരുവരും കുഞ്ഞുമായി കെ കെ രമ, പി ഇ ഉഷ, മാഗ്ലിൻ പീറ്റർ തുടങ്ങിയർവക്കൊപ്പം തൈക്കാട്ടെ ശിശുക്ഷേമ സമിതിക്കു മുന്നിലെ സമരപ്പന്തലിലെത്തി. ഇവിടെ ചുവന്ന പനിനീർ പുഷ്പങ്ങൾ നൽകിയാണ് അനുപമയെയും അജിത്തിനെയും സ്വീകരിച്ചത്.

” കുഞ്ഞിനെ എനിക്കു കിട്ടി. വളരെയധികം സന്തോഷം. കൂടെ നിന്ന എല്ലാവർക്കും നന്ദി. കുഞ്ഞിന്റെ അടുത്തിരിക്കാൻ ആഗ്രഹമുണ്ട്. കാറിലിരിക്കുന്ന കുഞ്ഞിന്റെ അടുത്തേക്കു പോകുകയാണ്. സമരവുമായി ഉറപ്പായും മുന്നോട്ടുപോകും,” എന്നായിരുന്നു സമരപ്പന്തലിലെത്തിയ അനുപമയുടെ പ്രതികരണം.

സമരപ്പന്തലിൽനിന്ന് അജിത്തിന്റെ വീട്ടിലേക്കു പോയ അനുപമയും അജിത്തും മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ഇവിടെ വച്ച് മാധ്യമങ്ങളോട് സംസാരിച്ച അനുപമ, താനറിയാതെ മാറ്റിയവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതു വരെ സമരം തുടരുമെന്നു വ്യക്തമാക്കി. കൈക്കുഞ്ഞുമായി സമരപ്പന്തലില്‍ ഇരിക്കുന്നത് ബുദ്ധിമുട്ടായതിനാൽ സമരത്തിന്റെ രൂപം മാറ്റും. എന്നാൽ ഉറപ്പായും സമരം തുടരുമെന്നും അനുപമ പറഞ്ഞു.

”കുഞ്ഞ് ഇണങ്ങി വരുന്നതേയുള്ളു. ആഡംബര ജീവിതമൊന്നുമല്ല ഞങ്ങളുടേത്. മകനെ ആഡംബര ജീവിതത്തിൽ വളർത്താനല്ല, നല്ലൊരു മനുഷ്യനായി വളർത്താനാണ് ഞങ്ങൾ രണ്ടു പേരും ആഗ്രഹിക്കുന്നത്. അത് എല്ലാവർക്കും കാണാൻ പറ്റും. മകനെ മൂന്നുമാസത്തോളം സ്വന്തം കുഞ്ഞിനെ പോലെ നോക്കിവളര്‍ത്തിയ ആന്ധ്രാപ്രദേശിലെ ദമ്പതികൾക്കു വളരെയികം നന്ദി. മകനെ നന്നായി വളർത്തും,” അനുപമ പറഞ്ഞു.

പാളയത്തെ നിർമല ശിശുഭവനിൽനിന്ന് വഞ്ചിയൂരിലെ കോടതിയിലെത്തിച്ച കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കു ശേഷാണ് അനുപമയ്ക്കും അജിത്തിനും കൈമാറിയത്. കുഞ്ഞിനു വൈദ്യപരിശോധന നല്‍കണമെന്ന് ജഡ്ജി നിർദേശിക്കുകായിരുന്നു. തുടർന്ന് ഡോക്ടറെ ചേംബറിൽ വരുത്തി കുഞ്ഞിനെ പരിശോധിപ്പിച്ചു. കുഞ്ഞ് ആരോഗ്യവാനാണെന്നാണ് ഡോക്ടറുടെ വിലയിരുത്തലെന്നാണ് വിവരം. ഈ സമയം അനുപമയും സിഡബ്ല്യുസി അധ്യക്ഷ എൻ സുനന്ദയും സർക്കാർ അഭിഭാഷകനും ചേംബറിലുണ്ടായിരുന്നു.

നേരത്തെ, കോടതിയിലെത്തിയ അനുപമയും അജിത്തും കുഞ്ഞിനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് അഡ്വാന്‍സ് പെറ്റിഷന്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ ഡിഎന്‍എ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിക്കു കൈമാറി. കുഞ്ഞ് അനുപമയുടേതും അജിത്തിന്റേതുമാണെന്നു വ്യക്തമാക്കുന്ന ഡിഎന്‍എ ഫലം ഇന്നലെയാണു വന്നത്. തുടര്‍ന്ന് കേസ് ഇന്നുതന്നെ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. കേസ് 30നു പരിഗണിക്കുമെന്നായിരുന്നു കഴിഞ്ഞ തവണ കോടതി അറിയിച്ചിരുന്നത്.

Also Read: നാണം കെട്ട ന്യായങ്ങൾ പറയാൻ നിൽക്കാതെ രാജിവച്ച് ഇറങ്ങി പോകണം; ഷിജു ഖാനോട് ബെന്യാമിൻ

കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച് കേസ് വേഗം പരിഗണിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. സിഡബ്ല്യുസി കോടതിയില്‍ നല്‍കിയ ഫ്രീ ഫോര്‍ അഡോപ്ക്ഷന്‍ ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും.

അതേസമയം, കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ സിഡബ്ല്യുസിക്കും ശിശുക്ഷേമ സമിതിക്കും ഗുരുതര വീഴ്ച പറ്റിയെന്ന കണ്ടെത്തൽ ഇന്നു പുറത്തുവന്നിരുന്നു. വനിതാ- ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമയുടെ നേതൃത്വത്തില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് കണ്ടെത്തല്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രി വീണാ ജോര്‍ജിന് കൈമാറി.

Also Read: കുഞ്ഞിനെ ദത്തു നൽകിയ സംഭവം: സിഡബ്ല്യുസിക്കും ശിശുക്ഷേമ സമിതിക്കും ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

അനുപമ പരാതിയുമായി എത്തിയിട്ടും നടപടി സ്വീകരിക്കാതെ കുട്ടിയുടെ ദത്തു നടപടികളുമായി മുന്നോട്ടുപോയി. ദത്തു തടയാന്‍ സിഡബ്ല്യുസി തയാറായില്ല. പൊലീസില്‍ അറിയിച്ചില്ല. ശിശുക്ഷേമ സമിതി റിപ്പോര്‍ട്ടിലെ ഒരുഭാഗം മായ്ച്ചുകളഞ്ഞു തുടങ്ങിയ ഗുരുതര കണ്ടെത്തലുകളും അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്നാണു വിവരം.

കുഞ്ഞിനെ തിരികെ ലഭിക്കുന്നതിന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍ അടക്കമുള്ളവരെ അനുപമയും അജിത്തും പല തവണ നേരില്‍ കണ്ടിരുന്നെങ്കിലും തിരികെ എത്തിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാതെ സ്ഥിരം ദത്ത് നല്‍കാനുള്ള നടപടികളുമായി മുന്നോട്ടുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Anupama s chandran adoption case controversy thiruvananthapuram family court