തിരുവനന്തപുരം: വിവാദമായ ദത്ത് കേസില്‍ ശിശുക്ഷേമത സമിതിയെ വിമര്‍ശിച്ച് കുടുംബ കോടതി. ദത്ത് ലൈസന്‍സിന്റെ വ്യക്തമായ വിവരങ്ങള്‍ സമിതി നല്‍കിയിട്ടില്ല. ലൈസന്‍സില്‍ വ്യക്തത വേണമെന്നും കോടതി പറഞ്ഞു.
എന്നാല്‍ ലൈസന്‍സ് നീട്ടാനുള്ള അപേക്ഷ നല്കിയിട്ടുള്ളതായി സമിതി കോടതിയെ അറിയിച്ചു. അന്വേഷണം അവസാനഘട്ടത്തിലാണെന്നും പൂര്‍ത്തിയാക്കാന്‍ 30-ാം തീയതി വരെ സമയം അനുവദിക്കണമെന്നും സമിതി കോടതിയോട് ആവശ്യപ്പെട്ടു.
അതേസമയം, അനുപമ എസ് ചന്ദ്രന്റെ കുഞ്ഞിനെ തിരികെ എത്തിക്കാന്‍ പൊലീസ് സംഘം ആന്ധ്രാപ്രദേശിലേക്ക് തിരിച്ചു. ശിശുക്ഷേമ സമിതിയിലെ ഒരു ഉദ്യോഗസ്ഥയും മൂന്ന് പൊലീസുകാരുമാണ് സംഘത്തിലുള്ളത്.
കുഞ്ഞിനെ ഏറ്റെടുക്കുന്നതിനായി പ്രത്യേക സംഘം എത്തുന്ന വിവരം ആന്ധ്രയിലുള്ള ദമ്പതികളെ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ഇവര്‍ കുഞ്ഞുമായി എപ്പോഴാണു തിരിച്ചുവരികയെന്നതില് വ്യക്തതയില്ല. ആന്ധ്രയിലെ സാഹചര്യങ്ങള്‍ പരിഗണിച്ചായിരിക്കും തുടര്‍ നടപടികളെന്നാണ് വിവരം.
കേരളത്തിലെത്തിച്ചശേഷം കുഞ്ഞിന്റെ സംരക്ഷണ ചുമതല തിരുവനന്തപുരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്കാണ്. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ എത്തിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വ്യാഴാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയും നടത്തും.