Latest News

ദത്തെടുക്കൽ വിവാദം: കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു

ആന്ധ്ര പ്രദേശിലുള്ള ദമ്പതികളിൽ നിന്ന് ശനിയാഴ്ചയാണ് ശിശുക്ഷേമ സമിതി സംഘം കുഞ്ഞിനെ ഏറ്റുവാങ്ങിയത്

Anupama S Chandran, Habeas corpus Anupama S Chandran, Anupama S Chandran High Court, Adoption controversy Anupama S Chandran, Adoption controversy Ajith, Adoption controversy CPIM Leader PS Jayachandran, Adoption controversy Child Welfare Committee, Adoption controversy Womens Commission, Adoption controversy CPM, അനുപമ, അജിത്ത്, അനുപമ എസ് ചന്ദ്രൻ, സിപിഎം പ്രാദേശിക നേതാവ്, സിപിഎം നേതാവ്, കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി, latest news, news in malayalam, malayalam news, Adoption controversy news, kerala news, Adoption controversy news updates, Malayalam News, Kerala News, indian express malayalam IE Malayalam
ഫയൽ ചിത്രം

തിരുവനന്തപുരം: വിവാദമായ ദത്തെടുക്കൽ കേസിൽ ആന്ധ്ര പ്രദേശിലെത്തിയ ശിശുക്ഷേമ സമിതി സംഘം കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു. ശനിയാഴ്ച ആന്ധ്രയിലെത്തിയ സംഘം കുഞ്ഞിനെ ആന്ധ്ര പ്രദേശ് സ്വദേശികളായ ദമ്പതിമാരിൽ നിന്ന് ഏറ്റുവാങ്ങിയിരുന്നു. ശിശുക്ഷേമ സമിതി ഈ ദമ്പതിമാർക്കായിരുന്നു കുഞ്ഞിനെ കൈമാറിയിരുന്നത്.

തിരുവനന്തപുരം സ്വദേശിനി അനുപമ എസ് ചന്ദ്രന്റെ കുഞ്ഞിനെ ദത്തെടുക്കൽ നടപടികൾക്ക് മുന്നോടിയായി താൽക്കാലിക സംരക്ഷണത്തിന് ആന്ധ്രയിലെ ദമ്പതികൾക്ക് നൽകുകയായിരുന്നു. കേസിൽ ദത്ത് നടപടികൾ കോടതി സ്റ്റേ ചെയ്തിരുന്നു.

ശിശുക്ഷേമ സമിതിയിലെ ഒരു ഉദ്യോഗസ്ഥയും മൂന്ന് പൊലീസുകാരുമാണ് ആന്ധ്രയിലെത്തി കുഞ്ഞിനെ ഏറ്റുവാങ്ങിയത്. കുഞ്ഞിനെ ഏറ്റെടുക്കുന്നതിനായി പ്രത്യേക സംഘം എത്തുന്ന വിവരം ആന്ധ്രയിലുള്ള ദമ്പതികളെ നേരത്തെ തന്നെ അറിയിച്ചിരുന്നു.

Also Read: കോവിഡ് സാഹചര്യങ്ങളിൽ ആത്മഹത്യ ചെയ്ത കച്ചവടക്കാർക്ക് നഷ്ടപരിഹാരം: ആവശ്യം പരിഗണിക്കാൻ സർക്കാരിനോട് ഹൈക്കോടതി

കേരളത്തിലെത്തിച്ചശേഷം കുഞ്ഞിന്റെ സംരക്ഷണ ചുമതല തിരുവനന്തപുരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്കാണ്. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ എത്തിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വ്യാഴാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയും നടത്തും.

കേസിൽ ശിശുക്ഷേമത സമിതിയെ കുടുംബ കോടതി വിമര്‍ശിച്ചിരുന്നു. ദത്ത് ലൈസന്‍സിന്റെ വ്യക്തമായ വിവരങ്ങള്‍ സമിതി നല്‍കിയിട്ടില്ല. ലൈസന്‍സില്‍ വ്യക്തത വേണമെന്നും കോടതി പറഞ്ഞു.

എന്നാല്‍ ലൈസന്‍സ് നീട്ടാനുള്ള അപേക്ഷ നല്‍കിയിട്ടുള്ളതായി സമിതി കോടതിയെ അറിയിച്ചു. അന്വേഷണം അവസാനഘട്ടത്തിലാണെന്നും പൂര്‍ത്തിയാക്കാന്‍ 30-ാം തീയതി വരെ സമയം അനുവദിക്കണമെന്നും സമിതി കോടതിയോട് ആവശ്യപ്പെട്ടു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Anupama child case child welfare committee andhra pradesh

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com