Latest News

തെറ്റുപറ്റിയതായി കണ്ടെത്തിയിട്ടില്ല; ഷിജു ഖാനെതിരെ നടപടിയെടുക്കില്ല: ആനാവൂർ നാഗപ്പൻ

നിയമപരമായി ദത്തു നൽകുന്നത് വരെ ആരും പരാതി നല്‍കിയില്ലെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി പറഞ്ഞു

Anupama adoption case, CPM, Anavoor Nagappan, Anupama S Chandran, Ajith, DNA test, CWC, Child welfare committee, Adoption controversy Anupama S Chandran, Adoption controversy Ajith, Adoption controversy CPIM Leader PS Jayachandran, Adoption controversy Child Welfare Committee, Adoption controversy Womens Commission, Adoption controversy CPM, അനുപമ, അജിത്ത്, അനുപമ എസ് ചന്ദ്രൻ, സിപിഎം പ്രാദേശിക നേതാവ്, സിപിഎം നേതാവ്, കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി, latest news, news in malayalam, malayalam news, Adoption controversy news, kerala news, Adoption controversy news updates, Malayalam News, Kerala News, latest news, news in malayalam, ie malayalam, indian express malayalam IE Malayalam
Photo: Facebook/ Anavoor Nagappan

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. സമിതി നിയമപരമായി എന്തെങ്കിലും തെറ്റ് ചെയ്തതായി ഒരു ഏജൻസിയും കണ്ടെത്തിയിട്ടില്ല. അങ്ങനെ ഏതെങ്കിലും റിപ്പോർട്ട് വരാതെ, കുറ്റക്കാരനാണെന്ന് തെളിയാതെ ശിശുക്ഷേമ സമിതി ചെയർമാൻ ഷിജുഖാനെതിരെ നടപടിയെടുക്കില്ലെന്നും ആനാവൂർ പറഞ്ഞു.

ശിശുക്ഷേമ സമിതി തെറ്റുചെയ്തതായി ഒരു റിപ്പോർട്ടും ശ്രദ്ധയിലില്ല. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിൽ എന്താണുള്ളതെന്ന് അറിയില്ല. ഇന്നലെ കുടുംബ കോടതി വിധി പറഞ്ഞപ്പോൾ സമിതിയെക്കുറിച്ച് പരാമർശങ്ങൾ ഒന്നും തന്നെ നടത്തിയില്ലെന്നും ആനാവൂർ പറഞ്ഞു.

ശിശുക്ഷേമ സമിതിക്കു ലൈസൻസില്ലെ വാർത്ത അടിസ്ഥാനരഹിതമായിരുന്നു. അത് തിരുത്താൻ മാധ്യമങ്ങൾ തയാറായില്ല. അമ്മയ്ക്കു കുഞ്ഞിനെ കിട്ടണമെന്നാണ് തുടക്കം മുതൽ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാട്. ബാക്കി കാര്യങ്ങൾ കോടതിയുടെ പരിഗണനയിൽ വരുന്നതാണ്. ഇതിൽ എന്തെങ്കിലും തെറ്റുപറ്റിയതായി പാർട്ടിക്കു തോന്നിയിട്ടില്ല.

നിയമപരമായി ദത്തുനൽകുന്നത് വരെ ആരും പരാതി നല്‍കിയില്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.

Also Read: സിഐയെ സസ്പെൻഡ് ചെയ്യണം; രാത്രിയും ഉപരോധം തുടർന്ന് കോൺഗ്രസ്, മോഫിയയുടെ ഉമ്മ സമരസ്ഥലത്ത്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Anupama child adoption issue no fault from child welfare committee and shiju khan says anavoor nagappan

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com