നാണം കെട്ട ന്യായങ്ങൾ പറയാൻ നിൽക്കാതെ രാജിവച്ച് ഇറങ്ങി പോകണം; ഷിജു ഖാനോട് ബെന്യാമിൻ

അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ സിഡബ്ല്യുസിക്കും ശിശുക്ഷേമ സമിതിക്കും ഗുരുതര വീഴ്ച ഉണ്ടായതായി വകുപ്പുതല അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ബെന്യാമിന്റെ പ്രതികരണം

Anupama S Chandran, Benyamin, Shiju Khan, DNA test, CWC, Anupama S Chandran High Court, Adoption controversy Anupama S Chandran, Adoption controversy Ajith, Adoption controversy CPIM Leader PS Jayachandran, Adoption controversy Child Welfare Committee, Adoption controversy Womens Commission, Adoption controversy CPM, അനുപമ, അജിത്ത്, അനുപമ എസ് ചന്ദ്രൻ, സിപിഎം പ്രാദേശിക നേതാവ്, സിപിഎം നേതാവ്, കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി, latest news, news in malayalam, malayalam news, Adoption controversy news, kerala news, Adoption controversy news updates, Malayalam News, Kerala News, indian express malayalam IE Malayalam
Photo: Benyamin Benny/Facebook

തിരുവനന്തപുരം: ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരൻ ബെന്യാമിൻ. അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ സിഡബ്ല്യുസിക്കും ശിശുക്ഷേമ സമിതിക്കും ഗുരുതര വീഴ്ച ഉണ്ടായതായി വകുപ്പുതല അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ബെന്യാമിന്റെ പ്രതികരണം.

“ഇനിയും നാണം കെട്ട ന്യായങ്ങൾ പറയാൻ നിൽക്കാതെ രാജിവച്ച് ഇറങ്ങി പോകണം മി. ഷിജു ഖാൻ” എന്നാണ് ബെന്യാമിൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്. പൊതുവെ ആനുകാലിക വിഷയങ്ങളിൽ ഫെയ്‌സ്‌ബുക്കിലൂടെ പ്രതികരണം അറിയിക്കാറുള്ള ബെന്യാമിന് സർക്കാർ അനുകൂല പോസ്റ്റുകളുടെ പേരിൽ പലതവണ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.

കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ സിഡബ്ല്യുസിക്കും ശിശുക്ഷേമ സമിതിക്കും ഗുരുതര വീഴ്ച പറ്റിയെന്നാണ് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി.അനുപമയുടെ നേതൃത്വത്തിൽ നടത്തിയ വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തൽ.

അനുപമ പരാതിയുമായി എത്തിയിട്ടും നടപടി സ്വീകരിക്കാതെ കുട്ടിയുടെ ദത്തു നടപടികളുമായി മുന്നോട്ട് പോയി. ദത്തു തടയാൻ സിഡബ്ല്യുസി തയ്യാറായില്ല, പൊലീസിൽ അറിയിച്ചില്ല, ശിശുക്ഷേമ സമിതി റിപ്പോർട്ടിലെ ഒരുഭാഗം മായ്ച്ചുകളഞ്ഞു തുടങ്ങിയ ഗുരുതര കണ്ടെത്തലുകളാണ് അന്വേഷണ റിപ്പോർട്ടിലുള്ളതെന്നാണ് വിവരം.

കുഞ്ഞിനെ തിരികെ ലഭിക്കുന്നതിന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ അടക്കമുള്ളവരെ അനുപമയും അജിത്തും പല തവണ നേരിൽ കണ്ടിരുന്നെങ്കിലും തിരികെ എത്തിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാതെ സ്ഥിരം ദത്ത് നൽകാനുള്ള നടപടികളുമായി മുന്നോട്ട് പോയെന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read: ആലുവ ഈസ്റ്റ് സിഐക്കെതിരെ മുൻപും സമാനമായ പരാതി; ഉത്ര കേസിൽ ഗുരുതര വീഴ്ച

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Anupama child adoption issue benyamin facebook post against shiju khan

Next Story
Uppum Mulakum: കള്ളു കുടിച്ചു വന്ന ബാലുവിന് പാറുക്കുട്ടിയുടെ ഉപദേശം; ഉപ്പും മുളകും വീഡിയോuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com