പാലാ: സ്കൂള്‍ കായിക മേളയില്‍ മാർ ബേസിലിലെ അനുമോൾ തമ്പിക്ക് മൂന്നാം സ്വര്‍ണം. കോതമംഗലം മാർ ബേസിലിന്റെ ദീർഘദൂര താരം സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് അനുമോള്‍ ഇന്ന് സ്വര്‍ണമണിഞ്ഞത്.

5000 മീറ്ററിലും 3000 മീറ്ററിലുംഅനുമോൾ കഴിഞ്ഞ ദിവസം സ്വര്‍ണം നേടിയിരുന്നു. എറണാകുളം കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിലെ വിദ്യാര്‍ഥിനിയായ അനുമോള്‍ നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ട്രാക്കില്‍ മിന്നുന്ന നേട്ടം കൊയ്തത്. കഠിന്വാധാനത്തിന്‍റെ ഫലമായി ട്രാക്കില്‍ നിന്നു ലഭിക്കുന്ന സ്വര്‍ണം മാതാവ് ഷൈനിക്ക് നല്‍കുമ്പോള്‍ ലഭിക്കുന്ന സന്തോഷമാണ് ഈ കൗമാര താരത്തിന്‍റെ വിജയ വഴിയിലെ പ്രധാന ഊര്‍ജം.

ജീവിത പ്രതിസന്ധികളെ കായിക രംഗത്തെ മികവിലൂടെ തരണം ചെയ്യാനുള്ള ശ്രമത്തിലാണ് അനു. പത്ത് വര്‍ഷം മുന്‍പു പിതാവ് ഉപേക്ഷിച്ച് പോയതോടെ മാതാവ് ഷൈനിയുടെ സംരക്ഷണത്തിലാണ് അനുമോളും സഹോദരന്‍ ബേസിലും ജീവിക്കുന്നത്.
എറണാകുളം മണീട് സ്കൂളിലെ കെ എം ശ്രീകാന്ത് ഇരട്ട സ്വർണം നേടിയിരുന്നു. 1.95 മീറ്റർ ദൂരമാണ് ശ്രീകാന്ത് മറികടന്നത്. ട്രിപ്പിൾ ജമ്പിലുടെ ട്രിപ്പിൾ സ്വർണം തികയ്ക്കാനുള്ള ശ്രമത്തിലാണ് ശ്രീകാന്ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ