scorecardresearch

എഐ ക്യാമറ: പദ്ധതിയുടെ വിവരങ്ങള്‍ പരിശോധിക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ഗതാഗതമന്ത്രി

പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലാത്തതിനാലാണ് പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് കോടതി ഉത്തരവിടാതിരുന്നതെന്നും ആന്റണി രാജു പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലാത്തതിനാലാണ് പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് കോടതി ഉത്തരവിടാതിരുന്നതെന്നും ആന്റണി രാജു പറഞ്ഞു.

author-image
WebDesk
New Update
antony raju| cpm| ie malayalam

എഐ ക്യാമറയില്‍ കുടുങ്ങിയത് 19 എംഎല്‍എമാരും 10 എംപിമാരും

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ എഐ ക്യാമറ സ്ഥാപിച്ച പദ്ധതിയിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഹര്‍ജിക്കാരുടെ ആവശ്യം തള്ളിയെന്നും പ്രതിപക്ഷത്തെ പ്രശംസിച്ചുകൊണ്ടുള്ള ഒരു ഉത്തരവും ഇറങ്ങിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

ക്യാമറയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന ഒരു ഉത്തരവും കോടതിയുടെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. പ്രതിപക്ഷത്തിന്റെ ഏതെങ്കിലും ഒരു ആരോപണം കോടതിക്ക് വിശ്വസനീയമായി തോന്നിയിരുന്നെങ്കില്‍ ഇന്ന് ഒരു ഇടക്കാല ഉത്തരവിലൂടെ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെന്നോ, അഴിമതിയുണ്ടെന്നോ ഹൈക്കോടതിക്ക് ബോധ്യപ്പെട്ടിരുന്നെങ്കില്‍ പദ്ധതി നിര്‍ത്തിവെക്കാന്‍ ഉത്തരവിടുമായിരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലാത്തതിനാലാണ് പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് കോടതി ഉത്തരവിടാതിരുന്നതെന്നും ആന്റണി രാജു പറഞ്ഞു.

'എ.ഐ. പദ്ധതി നിര്‍ത്തിവെക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരെ പ്രശംസിച്ചുകൊണ്ട് ഒരു ഉത്തരവും ഇറങ്ങിയിട്ടില്ല. സമഗ്രമായ പരിശോധനകള്‍ നടത്തി കെല്‍ട്രോണും മോട്ടോര്‍ വാഹനവകുപ്പും തമ്മില്‍ കരാര്‍ ഉണ്ടാക്കിയ ശേഷം മാത്രമേ കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് പണം നല്‍കൂ എന്നതാണ് മന്ത്രിസഭാ തീരുമാനം. ക്യാമറ പ്രവര്‍ത്തിപ്പിക്കുന്നതിന് കരാറിന്റെ ആവശ്യമില്ല. പണം നല്‍കുന്നതിനാണ് കരാറിന്റെ ആവശ്യം', മന്ത്രി പറഞ്ഞു.

റോഡ് ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് പണം നല്‍കുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. ഇനി കോടതിയില്‍നിന്നും ഉത്തരവ് ഉണ്ടാകുംവരെ പണം നല്‍കരുതെന്നായിരുന്നു കോടതി നിര്‍ദേശം. കേസ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ കോടതി സര്‍ക്കാരിനും കെല്‍ട്രോണിനുമടക്കം സത്യവാങ്മൂലം സമര്‍പ്പിക്കാനും ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ഹര്‍ജിക്കാരന്‍ അഴിമതിക്കെതിരായ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണം. കേസ് മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയുമാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. റോഡിലെ എഐ ക്യാമറ എഐ ക്യാമറയുടെ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവിറക്കണമെന്നുമുള്ള ആവശ്യങ്ങളാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.

Advertisment
Camera Artificial Intelligence

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: