/indian-express-malayalam/media/media_files/2024/10/25/4ZwzQLt33TFnDhD5vNPm.png)
ആൻറണി രാജു
തിരുവനന്തപുരം:തൊണ്ടി മുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻറണി രാജു കുറ്റക്കാരെനെന്ന് കണ്ടെത്തിയതിന് പിന്നാലെ, ആന്‍റണി രാജുവിന്‍റെ എംഎല്‍എ സ്ഥാനവും നഷ്‌ടമായി. 1951ലെ ജനപ്രാതിനിധ്യ നിയമ പ്രകാരമാണ് ആന്‍റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്‌ടമാകുന്നത്.
Also Read:ആൻറണി രാജുവിന് കുരുക്കായത് വിദേശിയായ പ്രതിയുടെ ജയിലിനുള്ളിലെ വെളിപ്പെടുത്തൽ
ജനപ്രാതിനിധ്യ നിയമം 8(3) പ്രകാരം രണ്ട് വര്‍ഷമോ അതിലധികമോ വര്‍ഷത്തേക്ക് ഏതെങ്കിലും കേസില്‍ കോടതി ശിക്ഷിച്ചാല്‍ ശിക്ഷിച്ച ദിവസം മുതല്‍ ശിക്ഷിക്കപ്പെട്ട വ്യക്തി അയോഗ്യനാകും. അത്തരം വ്യക്തികള്‍ക്ക് അന്ന് മുതല്‍ ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കുണ്ട്. ഇനി കോടതി അനുവദിച്ച ഒരു മാസത്തെ അപ്പീല്‍ കാലാവധിക്കുള്ളില്‍ മേല്‍കോടതിയെ സമീപിച്ച് ശിക്ഷയില്‍ സ്റ്റേ സമ്പാദിച്ചാല്‍ മാത്രമെ ആന്‍റണി രാജുവിന് എംഎല്‍എ ആയി മടങ്ങിയെത്താന്‍ കഴിയൂ എന്നാണ് ജന പ്രാതിനിധ്യ നിയമം വ്യക്തമാക്കുന്നത്.
Also Read:തൊണ്ടിമുതൽ കേസ്; മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരൻ
നിലവില്‍ നെടുമങ്ങാട് ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷയ്‌ക്കെതിരെ ആന്‍റണി രാജുവിന് ശിക്ഷ സ്‌റ്റേ ചെയ്യുന്നതിനായി ജില്ലാ കോടതിയെ സമീപിക്കാം. ജില്ലാ കോടതി ശിക്ഷ സ്‌റ്റേ ചെയ്‌താല്‍ ആന്‍റണി രാജുവിന് എംഎല്‍എ ആയി തിരികെയെത്താം. കോടതി വിധി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറുന്നതോടെ ആന്‍റണി രാജുവിനെ ആയോഗ്യനാക്കിയുള്ള വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിക്കും.
Also Read:ഫോട്ടോഗ്രാഫർമാരുടെ അതിക്രമം; കേരളത്തിലെ അപൂർവ ഇനത്തിൽപ്പെട്ട ഏഴ് തവളകൾ അപ്രത്യക്ഷമായി
അതേസമയം, കേസിൽ ആന്റണി രാജു എംഎൽഎയും കൂട്ടുപ്രതി കെ എസ് ജോസും ഉടൻ അപ്പീൽ നൽകും. വിധി പുറപ്പെടുവിച്ച നെടുമങ്ങാട് മജിസ്‌ട്രേറ്റ്, അപ്പീൽ നൽകാൻ ഒരു മാസത്തെ സമയം അനുവദിച്ചുകൊണ്ടാണ് ഇരുപ്രതികൾക്കും ജാമ്യം നൽകിയത്. അപ്പീൽ നടപടികൾ കോടതിയെ അറിയിക്കുകയും വേണം.
തൊണ്ടി മുതലിൽ കൃത്രിമം നടത്തിയ കേസിൽ ആന്റണി രാജുവിന് അർഹമായ ശിക്ഷ കിട്ടിയില്ലെന്ന് കാട്ടി പ്രോസിക്യൂഷനും അപ്പീൽ പോകാൻ സാധ്യതയുണ്ട്. കീഴ്ക്കോടതി വിധിയിൽ പോരായ്മ ഉണ്ടെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം ശരിയായി പരിഗണിച്ചില്ല എന്നുമാണ് വിലയിരുത്തൽ.
Read More:വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ; റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി, രാഷ്ട്രീയ പ്രേരിതമെന്ന് കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us