കോഴിക്കോട്: ഗെയിൽ വിരുദ്ധ പ്രക്ഷോഭം കൂടുതൽ കരുത്താർജ്ജിക്കുന്നു. സമരക്കാർക്ക് നേരെ പൊലീസ് നടപടിയുണ്ടായ മുക്കം സന്ദർശിക്കാൻ ഇന്ന് യുഡിഎഫ് നേതാക്കൾ എത്തും. വി.എം.സുധീരൻ, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരാണ് ഇന്ന് സംഘർഷ ബാധിത പ്രദേശങ്ങൾ സംഘർഷിക്കുന്നത്. ഗെയിൽ വാതക പൈപ്പ് ലൈനിനെതിരായ സമരം തിങ്കളാഴ്ചയാണ് വലിയ ആക്രമണത്തിലേക്ക് വഴിമാറിയത്.

തിങ്കളാഴ്ച നിർമ്മാണത്തിനെത്തിയ ഗെയിൽ പ്രവർത്തകരെ സമരക്കാർ ആക്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. പിന്നീട് നടന്ന സംഘർഷത്തെത്തുടർന്ന് നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. പൊലീസ് വാഹനങ്ങളും, ഗെയിൽ അധികൃതരുടെ വാഹനങ്ങളും സമരക്കാർ തല്ലിത്തകർത്തിരുന്നു.

പിന്നീടാണ് അറസ്റ്റ് ചെയ്യവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സമരക്കാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. ഇതും പിന്നീട് സമരത്തിൽ കലാശിക്കുകയായിരുന്നു. വ്യാപകമായ സംഘർഷമാണ് പിന്നീട് ഉടലെടുത്തത്. ഇന്നലെ നടന്ന ഹർത്താലിലും വ്യാപക ആക്രമണമാണ് ഉണ്ടായത്.

ഇതിനിടെ ഗെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി അറിയിച്ചു. പദ്ധതിക്ക് നേരെ നടക്കുന്ന കുപ്രചാരണങ്ങളിൽ ജനങ്ങൾ വീണുപോകരുതെന്നും എല്ലാവർക്കും മതിയായ നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.