scorecardresearch
Latest News

ഗെയിൽ വിരുദ്ധ പ്രക്ഷോഭം: സമരസമിതിയുടെ നിർണായക യോഗം ഇന്ന്

സ്ഥലം എംപി എം.ഐ.ഷാനവാസിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്

ഗെയിൽ വിരുദ്ധ പ്രക്ഷോഭം: സമരസമിതിയുടെ നിർണായക യോഗം ഇന്ന്

കോഴിക്കോട്: സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ച സാഹചര്യത്തിൽ ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ ഗെയിൽ വിരുദ്ധ സമരസമിതി ഇന്ന് യോഗം ചേരും. സ്ഥലം എംപി എം.ഐ.ഷാനവാസിന്റെ നേതൃത്വത്തിൽ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം.

തിങ്കളാഴ്ച സംസ്ഥാന സർക്കാരുമായി നടക്കുന്ന ചർച്ചയിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും. രാവിലെ പതിനൊന്ന് മണിക്ക് കാരശ്ശേരി സഹകരണബാങ്ക് ഓഡിറ്റോറിയത്തിലാണ് യോഗം. അതേസമയം പൈപ്പിടൽ ജോലികൾ നിർത്തിവയ്ക്കാതെ ചർച്ച കൊണ്ട് ഫലമില്ലെന്ന നിലപാടിലാണ് സമരസമിതി.

വ്യവസായ മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച വൈകിട്ട് കോഴിക്കോട് കലക്ട്രേറ്റിലാണ് സമരസമിതിയുമായി ചർച്ച നടത്തുന്നത്. സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ നഷ്ടപരിഹാരം നൽകാൻ തയാറായ സാഹചര്യത്തിൽ പണി നിർത്തിവയ്ക്കേണ്ടെന്ന നിലപാടിലാണ് നിലപാടിലാണ് ഗെയിൽ അധികൃതർ.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Anti gail pipe line protest crucial meeting today