കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഹൈബി ഈഡന്‍ എംപി നയിക്കുന്ന ലോങ് മാര്‍ച്ചിനോടനുബന്ധിച്ച് ജനുവരി 10നു വൈകിട്ട് മൂന്നു മുതല്‍ എട്ടു വരെ കൊച്ചിയില്‍ ഗതാഗത നിയന്ത്രണം.
വൈകിട്ട് മൂന്നു മുതല്‍ ആറുവരെ എറണാകുളം ടൗണ്‍ ഹാള്‍, ബാനര്‍ജി റോഡ്, എംജി റോഡ്, വില്ലിങ്ടണ്‍ ഐലന്‍ഡ് വരെയും അഞ്ചു മുതല്‍ എട്ടു വരെ തോപ്പുംപടി, മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി എന്നിവടങ്ങളിലും താഴെപ്പറയുന്ന ഗതാഗത ക്രമീകരണമുണ്ടാകുമെന്നു പൊലീസ് അറിയിച്ചു.
- കലൂര്‍ ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍
കലൂര്‍ കതൃക്കടവ് റോഡ് വഴി കടവന്ത്ര, സഹോദരന്‍ അയ്യപ്പന്‍ റോഡ്, പള്ളിമുക്ക്
വഴി പോകണം - കുണ്ടന്നൂര്‍ ഭാഗത്തുനിന്നു തേവര വഴി എറണാകുളത്തേക്കു വരുന്ന വാഹന
ങ്ങള്‍ പണ്ഡിറ്റ് കറുപ്പന്‍ റോഡ് ഒഴിവാക്കി ബിഒടി ഈസ്റ്റ് വഴി പോകണം - ലോങ് മാര്‍ച്ച് തേവര പാലം കടക്കുന്ന സമയം എറണാകുളം ഭാഗത്തു
നിന്നു പശ്ചിമക്കൊച്ചിയിലേക്കു പോകുന്ന വാഹനങ്ങള്‍ തേവര – പണ്ഡിറ്റ് കറു
പ്പന്‍ വഴി തേവര ഫെറി ജങ്ഷന്‍ വഴി പോകണം - എറണാകുളം ഭാഗത്തുനിന്നു മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി ഭാഗ
ങ്ങളിലേക്കു പോകേണ്ട വാഹനങ്ങള്‍ ബിഒടി വെസ്റ്റ്, പ്യാരി ജങ്ഷന്‍, പോസ്റ്റ് ഓഫീസ്
റോഡ്, കഴുത്ത്മുട്ട് ജങ്ഷന്‍ വഴി പോകണം - മട്ടാഞ്ചേരിയില്‍നിന്നു തോപ്പുംപടിയിലേക്കു പോകേണ്ട വാഹനങ്ങള്‍ക്കു
ലോങ് മാര്‍ച്ച് വാത്തുരുത്തി എത്തുന്നതുവരെ സാധാരണ
നിലയില്‍ പോകാവുന്നതാണ്. മാര്‍ച്ച് തോപ്പുംപടിയില്‍ എത്തുമ്പോള്‍
വാഹനങ്ങള്‍ കപ്പലണ്ടിമുക്ക്, പറവാന ജങ്ഷന്‍ വഴി തോപ്പുംപടിയിലേക്കു പോകണം - ലോങ് മാര്‍ച്ച് ലോബോ ജങ്ഷനില്‍ എത്തുമ്പോള്‍ ഫോര്‍ട്ട് കൊച്ചി,
കമാലക്കടവ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ കെജെ ജേക്കബ് റോഡ്, വെളി
ജങ്ഷന്‍, പപ്പങ്ങമുക്ക് വഴി തോപ്പുംപടിയിലേക്കു പോകണം.