/indian-express-malayalam/media/media_files/uploads/2019/06/PK-Shyamala-NRI-Suicide.jpg)
കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരസഭാ ഭരണസമിതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ജില്ല കമ്മിറ്റി. സംസ്ഥാന സമിതിയുടെ നിലപാട് ജില്ലാകമ്മിറ്റി അംഗീകരിക്കുകയായിരുന്നു. നഗരസഭാധ്യക്ഷയ്ക്ക് വീഴ്ച പറ്റിയെന്നായിരുന്നു നേരത്തെ ജില്ലാസെക്രട്ടേറിയറ്റിന്‍റെ നിലപാട്. ഇക്കാര്യത്തിൽ പാർട്ടിയിൽ വ്യത്യസ്ത നിലപാടുകളില്ലെന്ന് ജില്ലാ കമ്മിറ്റിക്ക് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
''സി.പി.എം സംസ്ഥാന സമിതിയുടെ നിലപാട് ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. ജില്ലാ കമ്മിറ്റി സ്വാഭാവികമായും സംസ്ഥാന കമ്മിറ്റിയുടെ നിലപാട് അംഗീകരിക്കുകയും ചെയ്തു. സംസ്ഥാന കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും രണ്ട് നിലപാടെന്ന കീഴ്‍വഴക്കം സി.പി.എമ്മിനില്ല. സാജന്റെ കുടുംബത്തിന്റെയും പ്രശ്നത്തിന്റെയും കൂടെയാണ് സർക്കാരും പാർട്ടിയും നില നിന്നത്. ആന്തൂർ നഗരസഭാധ്യക്ഷയ്ക്ക് എതിരായ വികാരത്തെ പാർട്ടിക്കെതിരായ വികാരമായി നിലനിറുത്താൻ കോൺഗ്രസും ബിജെപിയും ശ്രമിച്ചിട്ടുണ്ട്. അന്ന് അഭിപ്രായം പറഞ്ഞ സഖാക്കൾ അടക്കം ഇപ്പോൾ സംസ്ഥാന കമ്മിറ്റിയുടെ നിലപാടിനൊപ്പമാണ്'', കോടിയേരി വ്യക്തമാക്കി.
സംഭവത്തിൽ പി.കെ. ശ്യാമളയെ വിമര്ശിച്ച് സിപിഎം നേതാവ് പി. ജയരാജൻ രംഗത്തെത്തിയിരുന്നു. വേണ്ട വിധത്തിൽ ഇടപെടാൻ ചെയർപേഴ്സണു സാധിച്ചില്ല. ജനപ്രതിനിധികൾ നഗരസഭാ ഉദ്യോഗസ്ഥരെ തിരുത്തി മുന്നോട്ടു പോകേണ്ടതായിരുന്നുവെന്നും പി.കെ. ശ്യാമള വേദിയിലിരിക്കെ അദ്ദേഹം വിമർശിച്ചിരുന്നു. എന്നാൽ ഇതെല്ലാം മറന്നാണ് സംസ്ഥാന സമിതി നിലപാട് ജില്ല നേതൃത്വം അംഗീകരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.