തിരുവനന്തപുരം: ഹൈക്കോടതി ചീഫ് ജസ്റ്റീസായി ആന്‍റണി ഡൊമനിക് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരും ചടങ്ങിൽ പങ്കെടുത്തു.

നിലവിൽ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസായ ആന്‍റണി ഡൊമനിക്കിനെ കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന നവനീതി പ്രസാദ് സിങ്ങ് വിരമിച്ചതിനെ തുടർന്നാണ് ആന്‍റണി ഡൊമനിക്കിനെ ചീഫ് ജസ്റ്റിസായി നിയമിച്ചത്.

1956 ൽ ജനിച്ച ജസ്റ്റിസ് ആന്‍റണി ഡൊമിനിക് മംഗലാപുരത്തെ എസ്‌ഡിഎം ലോ കോളേജിൽ നിന്നാണ് നിയമ ബിരുദം നേടിയത്. 1986ൽ കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. 2007 ൽ കേരള ഹൈക്കോടതിയിൽ അഡിഷണൽ ജഡ്ജായി നിയമിതനായി. 2008 ൽ സ്ഥിരം ജഡ്ജായി നിയമിതനായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.