scorecardresearch

സംസ്ഥാന സ്കൂള്‍ കായികമേള: വേഗതയേറിയ താരങ്ങളായി ആൻസിയും അഭിനവും, എറണാകുളം ഏറെ മുന്നില്‍

മേളയുടെ രണ്ടാം ദിനത്തിലും എറണാകുളം മുന്നിൽ തന്നെയാണ്.

മേളയുടെ രണ്ടാം ദിനത്തിലും എറണാകുളം മുന്നിൽ തന്നെയാണ്.

author-image
WebDesk
New Update
സംസ്ഥാന സ്കൂള്‍ കായികമേള: വേഗതയേറിയ താരങ്ങളായി ആൻസിയും അഭിനവും, എറണാകുളം ഏറെ മുന്നില്‍

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായിക മേളയിൽ വേഗതയേറിയ താരങ്ങളായി നാട്ടിക ഫിഷറീസ് സ്കൂളിലെ ആൻസി സോജനും തിരുവനന്തപുരം സായിയിലെ സി.അഭിനവും.12.26 സെക്കഡിൽ ആൻസിയും 10.97 സെക്കഡിൽ അഭിനവും ഫിനീഷ് ചെയ്താണ് നേട്ടം കൈവരിച്ചത്.

Advertisment

പരിക്ക് വകവെക്കാതെ 100 മീറ്റർ ഓട്ടമത്സരത്തിൽ മികച്ച പ്രകടനം കാഴ്ച് വച്ചാണ് ആൻസി വേഗതയേറിയ താരമായത്.

മേളയുടെ രണ്ടാം ദിനത്തിലും എറണാകുളം മുന്നിൽ തന്നെയാണ്.10 സ്വർണവും 13 വെള്ളിയും 3 വെങ്കലവും നേടി 98 പോയന്റിന്റെ കുതിപ്പുമായാണ് എറണാകുളം മുന്നിൽ നിൽക്കുന്നത്.9 സ്വർണവും 8 വെള്ളിയും 6 വെങ്കലവുമായ് 75 പോയന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്.47 പോയന്റുമായ് കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്.

4സ്വർണവും 4വെള്ളിയും 2 വെങ്കലവുമായ് 34 പോയന്റുകൾ നേടി ചാമ്പ്യൻഷിപ്പ് നിലനിർത്താനുള്ള കഠിന ശ്രമത്തിലാണ് മാർ ബേസിൽ സ്കൂൾ.28 പോയന്റുമായ് പാലക്കാട് കുമരംപുത്തുർ സ്കൂൾ തോട്ട് പിന്നിലുണ്ട്.

Advertisment
School Athletics School Sports Meet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: