/indian-express-malayalam/media/media_files/2025/08/24/rahul-mamkootathil-controversy-2025-08-24-15-45-48.jpg)
രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും കെപിസിസി പ്രസിസന്റിനും യുവതി പരാതി അയച്ചതായാണ് വിവരം. ബെംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി എത്തിയത്.
വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിലാണ് പെൺകുട്ടിയുടെ പരാതി. നേരത്തെ, ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടിയിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാൽ നിയമനടപടിക്ക് തയ്യാറല്ലെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു.
പാർട്ടി നേതൃത്വത്തിന് നേരത്തെ തന്നെ പരാതി നൽകിയിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പെൺകുട്ടി വീണ്ടും പരാതി നൽകുകയായിരുന്നു. സോണിയാ ഗാന്ധിക്ക് ഇമെയിൽ വഴിയാണ് പരാതി നൽകിയിരിക്കുന്നത്. സുഹൃത്തിന്റെ വീട്ടിൽ വെച്ചാണ് പീഡനം നടന്നതെന്നും പരാതിയിൽ പറയുന്നു. പീഡനത്തിന് പിന്നാലെ രാഹുൽ ബന്ധത്തിൽ നിന്നും പിൻമാറിയെന്നും പരാതിയിൽ പറയുന്നു.
Also Read:രാഹുൽ ഈശ്വർ ജയിലിലേക്ക്; അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപ കേസിൽ 14 ദിവസത്തേക്ക് റിമാൻഡ്
പരാതി കിട്ടിയ കാര്യം പാർട്ടി നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12.47ന് പരാതി ലഭിച്ചു. എന്നാൽ ഇത്തരത്തിലുള്ള പരാതി പോലീസിനാണ് നൽകേണ്ടത്. പരാതിയിൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് നിയമവിദഗ്ധരുമായി സംസാരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു.
അതേസമയം, ആദ്യ പീഡനപരാതിയിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. കേസിൽ രാഹുൽ നൽകിയ ജാമ്യാപേക്ഷ ബുധാനാഴ്ച കോടതി പരിഗണിക്കാനിരിക്കെ എത്രയും വേഗം എംഎൽഎയെ കസ്റ്റഡിയിലെടുക്കാനാണ് പോലീസ് നീക്കം. കേസിന്റെ ഗൗരവവും യുവതിയുടെ മൊഴിയും കണക്കിലെടുത്ത് രാഹുലിന് മുൻകൂർജാമ്യം ലഭിക്കില്ലെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.
Also Read:ലൈംഗിക പീഡനക്കേസ്; പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കി രാഹുൽ മാങ്കൂട്ടത്തിൽ
ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോൾ അറസ്റ്റിന് തടസമില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിനെ പിടികൂടാനുള്ള നീക്കംപോലീസ് ശക്തമാക്കിയിരിക്കുന്നത്. പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ വിവിധ സംഘളായാണ് പരിശോധന തുടരുന്നത്. കൊയമ്പത്തൂർ അടക്കമുള്ള സ്ഥലങ്ങളിൽ തിരച്ചിൽ നടക്കുന്നുണ്ട്. തമിഴ്‌നാട്ടിലേക്കും ബെംഗളൂരുവിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
Read More:മിന്നൽ പ്രളയം, ശക്തമായ കാറ്റ്, ഇടിമിന്നൽ: സംസ്ഥാനത്ത് കാലാവസ്ഥ ഭീഷണി ഉയർത്തി കൂമ്പാരമേഘങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us