scorecardresearch

ടെലികോം സ്ഥാപനത്തില്‍ നടി അന്ന രാജനെ ജീവനക്കാര്‍ പൂട്ടിയിട്ടെന്ന് പരാതി

പുതിയ സിം കാര്‍ഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി തര്‍ക്കമുണ്ടായതായാണ് വിവരം

ടെലികോം സ്ഥാപനത്തില്‍ നടി അന്ന രാജനെ ജീവനക്കാര്‍ പൂട്ടിയിട്ടെന്ന് പരാതി

കൊച്ചി: സിനിമാ താരം അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ ജീവനക്കാര്‍ പൂട്ടിയിട്ടെന്ന് പരാതി. ആലുവ മുനിസിപ്പല്‍ ഓഫീസിന് സമീപമുള്ള ടെലികോം സ്ഥാപനത്തില്‍ നടി സിം എടുക്കുന്നതിനായി എത്തിയപ്പോഴായിരുന്നു സംഭവം. പുതിയ സിം കാര്‍ഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി തര്‍ക്കമുണ്ടായതായാണ് വിവരം. ഇതേതുടര്‍ന്നാണ് നടിയെ പൂട്ടിയിട്ടത്.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. തനിക്ക് നേരിട്ട ദുരനുഭവത്തില്‍ നടി ആലുവ പൊലീസില്‍ പരാതി നല്‍കി. ടെലികോം ജീവനക്കാര്‍ക്കെതിരെയുള്ള പരാതിയില്‍ സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. പരാതി രാത്രിയോടെ ഒത്തു തീര്‍പ്പായി്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Anna rajan locked up in a private telecom company