കൊച്ചി: അഞ്ചേരി ബേബി വധക്കേസിൽ വൈദ്യുതി മന്ത്രി എം.എം.മണിക്കെതിരായ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എം.എം.മണി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. തൊടുപുഴ മജിസ്ട്രേറ്റ് കോടതിയുടെ നടപടികളാണ് ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത്.

അഞ്ചേരി ബേബി വധക്കേസ് തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി ജൂണ്‍ ഏഴിന് പരിഗണിക്കാനിരിക്കെയാണ് ഹൈക്കോടതി നടപടി. അടുത്തമാസം ഏഴിന് കേസിലെ എല്ലാ പ്രതികളും ഹാജരാകണമെന്നും തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി ഇന്ന് ഉത്തരവിട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.