അഞ്ജലി മേനോന്റെ പേരിൽ വ്യാജപ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ്; പ്രതി പിടിയിൽ

സംവിധായിക അഞ്ജലി മേനോൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി

പ്രമുഖ സംവിധായിക അഞ്ജലി മേനോൻ ഉൾപ്പെടെ സിനിമാ മേഖലയിലുള്ളവരുടെ വ്യാജ ഫേസ്ബുക് പ്രൊഫൈൽ നിർമിക്കുകയും അതിലൂടെ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ. കൊല്ലം ഓച്ചിറവില്ലേജിൽ കാഞ്ഞിരക്കാട്ടിൽ വീട്ടിൽ ദിവിൻ.ജെ. (32) ആണ് അറസ്റ്റിലായത്.

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി നിരവധിപേരെ വഞ്ചിച്ച ദിവിനെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ ആൾമാറാട്ടം നടത്തി നിരവധിപേരെ തട്ടിപ്പിനിരക്കിയ വിവരമറിഞ്ഞ സംവിധായിക അഞ്ജലി മേനോൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രൊഫൈൽ വിവരങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇയാൾ മൊബൈൽ ആപ്പിന്റെ സഹായത്തോടെ മൊബൈൽ ഫോൺകാളുകൾ ഇന്റർനെറ്റ് കാളുകളാക്കി മാറ്റിയാണ് ആളുകളെ കബളിപ്പിച്ചിരുന്നത്.

പോലീസ് കേസ് എടുത്തതിനെത്തുടർന്ന് പ്രതി തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞു. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടികൂടാനായത്.

Read more: കള്ളപ്പണം വെളുപ്പിക്കൽ: ജെറ്റ് എയർവേയ്‌സ് സ്ഥാപകനെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Anjali menon fake profile fraud kerala police arrest

Next Story
കള്ളപ്പണം വെളുപ്പിച്ചെന്ന പരാതി: ഇബ്രാംഹിം കുഞ്ഞിനെതിരെ എൻഫോഴ്സ്‌മെന്റ് കേസെടുത്തുVigilance, വിജിലൻസ്, Palarivattam Over bridge, പാലാരിവട്ടം മേൽപ്പാലം, palarivattam, VK Ibrahimkunju ,ടി.ഒ.സൂരജ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, Ibrahimkunju, ഇബ്രാഹിംകുഞ്ഞ്, Palarivattam case , ED, പാലാരിവട്ടം അഴിമതി കേസ്, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express