കോണ്‍ഗ്രസുകാരന്റെ കൊലപാതകം; സിപിഎമ്മിന്റെ പങ്ക് അന്വേഷിക്കണമെന്ന് അനില്‍ അക്കര

ഗുരുവായൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അടക്കം കൊലപാതകത്തിന് പിന്നിൽ എസ്‌ഡി‌പിഐ ആണെന്ന് പറഞ്ഞിട്ടുണ്ട്

ചാവക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുന്ന നൗഷാദിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി അനില്‍ അക്കര എംഎല്‍എ. കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്കും അന്വേഷിക്കണമെന്ന് അനില്‍ അക്കര എംഎല്‍എ പറഞ്ഞു. സിപിഎമ്മിന്റെ അറിവില്ലാതെയും പങ്കില്ലാതെയും നൗഷാദിനെ ആര്‍ക്കും കൊല്ലാന്‍ സാധിക്കില്ല എന്നാണ് അനില്‍ അക്കര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, കൊലപാതകത്തിനു പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.

അനിൽ അക്കര എംഎൽഎ സിപിഎമ്മിനെതിരെ നടത്തിയ ആരോപണം എന്ത് അറിവിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം തന്നെ വിശദീകരിക്കണമെന്ന് ഗുരുവായൂർ എംഎൽഎയും സിപിഎം നേതാവുമായ കെ.വി.അബ്ദുൾ ഖാദർ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. ഗുരുവായൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അടക്കം കൊലപാതകത്തിന് പിന്നിൽ എസ്‌ഡി‌പിഐ ആണെന്ന് പറഞ്ഞിട്ടുണ്ട്. നൗഷാദിനൊപ്പം വെട്ടേറ്റ് ആശുപത്രിയിൽ കഴിയുന്നവർ എസ്‌ഡി‌പി‌ഐക്കെതിരെയല്ലേ മൊഴി നൽകിയിരിക്കുന്നത്. ഇങ്ങനെയൊക്കെ ആണെന്നിരിക്കെ എന്ത് അടിസ്ഥാനത്തിലാണ് അനിൽ അക്കര സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചതെന്ന് അറിയില്ല. അന്ധമായ രാഷ്ട്രീയ വെെരാഗ്യമാണ് ഇതിനു കാരണം. പ്രദേശത്തെ കുറിച്ച് യാതൊരു വിവരവുമില്ലാത്ത അനിൽ അക്കര എങ്ങനെയാണ് സിപിഎമ്മാണ് ഇതിന് പിന്നില്ലെന്ന് പറയുക. വാർത്തയാകുന്നതിന് വേണ്ടി ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതാകും അനിൽ അക്കര എംഎൽഎ എന്നും ഗുരുവായൂർ എംഎൽഎ കെ.വി.അബ്ദുൾ ഖാദർ പറഞ്ഞു.

Read Also: ക്രൗഡ് ഫണ്ടിങ് കണക്കുകള്‍ അവതരിപ്പിക്കാത്തത് നന്ദി പര്യടനം നീണ്ടുപോയതിനാല്‍: രമ്യ ഹരിദാസ്, വ്യക്തതയുമായി അനിൽ അക്കര എംഎൽഎ

അതേസമയം, കൊല്ലപ്പെട്ട നൗഷാദിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്നാണ് റിപ്പോർട്ട്. രാഷ്ട്രീയ വെെരാഗ്യമാണ് കൊലയ്ക്ക് പിന്നില്ലെന്നാണ് സൂചന. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്റെ കൊ​ല​പാ​ത​ക​ത്തി​ൽ ഉ​ന്ന​ത പൊലീസ് ഉ​ദ്യോ​ഗ​സ്ഥന്റെ നേ​തൃ​ത്വ​ത്തി​ൽ‌ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആവശ്യപ്പെട്ടിട്ടുണ്ട്. എസ്‌ഡിപിഐക്കെതിരായ ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. കു​റ്റ​വാ​ളി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

വെ​ട്ടേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ നൗഷാദ് ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. കോ​ണ്‍​ഗ്ര​സിന്റെ ബൂ​ത്ത് പ്ര​സി​ഡന്റ് കൂ​ടി​യാ​യ പു​തു​വീ​ട്ടി​ൽ നൗ​ഷാ​ദ് ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് പു​ന്ന സെ​ന്ററിൽ വച്ച് നൗ​ഷാ​ദ് ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ​ക്ക് വെ​ട്ടേ​ൽ​ക്കു​ക​യാ​യി​രു​ന്നു. മ​റ്റ് മൂ​ന്നു പേ​രും തൃ​ശൂ​ർ എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.

എസ്‌ഡിപിഐ, പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​വ​രെ ആ​ക്ര​മി​ച്ച​തെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു​വെ​ങ്കി​ലും എ​സ്‌ഡിപി‌ഐ ഇ​ത് നി​ഷേ​ധി​ച്ചി​രു​ന്നു. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ നൗ​ഷാ​ദി​ന് ഒ​ട്ടേ​റെ ശ​ത്രു​ക്ക​ളു​ണ്ട്. അ​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് എ​സ്‌ഡി‌പിഐ പറയുന്നത്.

കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ചാവക്കാട്, ഗുരുവായൂര്‍ നഗരസഭ പരിധിയിലും, ഒരുമനയൂര്‍, കടപ്പുറം, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളിലും ഗുരുവായൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Anil akkara mla against cpim on punna noushad murder

Next Story
ആര്‍എസ്എസുകാരന്‍ എങ്ങനെ ഡിജിപി സ്ഥാനത്തിരിക്കും: കോടിയേരി ബാലകൃഷ്ണന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express