കൊച്ചി: ദക്ഷിണ റയിൽവേ അങ്കമാലി യാർഡ് നവീകരണ പ്രവർത്തനങ്ങളോടനുബന്ധിച്ച് മധ്യകേരളത്തിൽ തീവണ്ടി ഗതാഗതം തടസപ്പെടും. ഇന്ന് മുതൽ ഈ മാസം 12 വരെയാണ് തീവണ്ടി ഗതാഗതത്തിൽ ദക്ഷിണ റയിൽവേ തിരുവനന്തപുരം ഡിവിഷൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

ആഗസ്റ്റ് 4 മുതൽ 12 വരെ പകൽ സമയങ്ങളിൽ അങ്കമാലി വഴി കടന്നു പോകുന്ന ട്രെയിനുകൾ അര മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെ തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ പിടിച്ചിടും.

ഹ്രസ്വദൂര തീവണ്ടികളിൽ ചിലത് റയിൽവേ ഈ ദിവസങ്ങളിൽ റദ്ദാക്കിയിട്ടുണ്ട്. ചില തീവണ്ടികൾ ചാലക്കുടിക്കും ആലുവയ്ക്കും ഇടയിൽ സർവ്വീസ് നടത്തില്ല. നിർമ്മാണ പ്രവർത്തനം നടക്കുന്ന സാഹചര്യത്തിൽ ഈ റൂട്ടിലുള്ള എല്ലാ വണ്ടികളും വൈകാൻ സാധ്യതയുണ്ടെന്ന് റയിൽവേയുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

എറണാകുളം- പാലക്കാട് മെമു ( 66611/12) ആഗസ്ത് 12 വരെ സർവ്വീസ് നടത്തില്ല. ഇതിന് പുറമേ രാവിലെ 6 മണിക്കുള്ള എറണാകുളം- ഗുരുവായൂർ പാസഞ്ചർ (56370), രാവിലെ 9.05 ന് പുറപ്പെടുന്ന ഗുരുവായൂർ-തൃശ്ശൂർ പാസഞ്ചർ (56373), ഉച്ചക്ക് 1 മണിക്ക് സർവ്വീസ് ആരംഭിക്കുന്ന ഗുരുവായൂർ-എറണാകുളം പാസഞ്ചർ (56375), 10-55 നുള്ള തൃശ്ശൂർ – ഗുരുവായൂർ പാസഞ്ചർ എന്നിവ ഈ മാസം 12 ന് മാത്രം സർവ്വീസ് നടത്തില്ല.

ഇതിന് പുറമേ ദീർഘദൂര തീവണ്ടികളടക്കം ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. 12618 നമ്പർ നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്‌പ്രസ് മൂന്ന് ദിവസങ്ങളിൽ തൃശ്ശൂരിൽ സർവ്വീസ് അവസാനിപ്പിക്കും. ഇന്നും ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് തീവണ്ടി തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കുക.

കണ്ണൂർ ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസ്(16308) വെള്ളിയാഴ്ചയും ഞായറാഴ്ചയും ചാലക്കുടിയിൽ സർവ്വീസ് അവസാനിപ്പിക്കും. 16307 നമ്പർ ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് എക്സ്‌പ്രസ് ചാലക്കുടിയിൽ നിന്ന് ഈ ദിവസങ്ങളിൽ സർവ്വീസ് ആരംഭിക്കും. റിസർവ്ചെയ്ത യാത്രക്കാരുടെ സൗകര്യത്തിന് തിരുവനന്തപുരം-ന്യൂ ഡൽ ഹി കേരളാ എക്സ്പ്രിസ്സിന് ചാലക്കുടിയില്‍ സ്റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ട്.

ആഗസത് 12ന് (16302/16301) ഷൊര്ണൂ്ര്‍-തിരുവനനതപുരം വേണാട്, തിരുവനന്തപുരം- ഷൊര്ണൂര്‍ വേണാട് എക്സ്പ്രസ്സ്‌ എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയില്‍ മാത്രമാണ് സർവീസ് നടത്തുന്നത്. 16313 എറണാകുളം-കണ്ണൂര്‍ ഇന്റര്‍ സിറ്റി എക്സ്പ്രസ്സ്‌ ചാലക്കുടിയില്‍ നിന്നും സർവീസ് ആരംഭിക്കും. കണ്ണൂര്‍-എറണാകുളം ഇന്റര്‍ സിറ്റി ഈ ദിവസം ചാലക്കുടിയിൽ സർവീസ് അവസാനിപ്പിക്കുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ