അഗളി: കൊല്ലത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തെ തുടർന്ന് അനീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പാലക്കാട്, കൊല്ലം, ജില്ലാ പൊലീസ് മേധാവികൾ വിശദമായ അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമ്മിഷനംഗം കെ.മോഹൻ കുമാർ നിർദേശിച്ചു.

അനീഷിന്റെ ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ അനീഷിനെയും പെൺകുട്ടിയെയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ 14-ാം തീയതിയാണ് അനീഷിനും സുഹൃത്തായ പെൺകുട്ടിക്കുംനേരെ കൊല്ലം അഴീക്കൽ കടപ്പുറത്ത് വച്ച് സദാചാര ഗുണ്ടകളിൽനിന്ന് ആക്രമണം ഉണ്ടായത്. സംഭവത്തിനുശേഷം വീട്ടിലെത്തിയ അനീഷിനെ വ്യാഴാഴ്ചയാണ് വീടിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ