പ​മ്പ: വീടിന് തൊട്ടടുത്തുളള അമ്പലങ്ങളിൽ പോകാൻ മടിക്കുന്നവരാണ് ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതെന്ന് മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരി. ഇത്തരക്കാര്‍ വിശ്വാസികള്‍ക്കിടയില്‍ ഭിന്നത സൃഷ്‌ടിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സവർണതയും, അവർണതയും, ഫ്യൂഡലിസവുമെല്ലാം ഇതിനിടയിൽ കൊണ്ടുവരുന്നത് വിശ്വാസികളെ അടിപ്പിക്കാനാണന്നും ധർമ്മസമരമാണ് വിശ്വാസികൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് പ്ര​വേ​ശി​ക്കാ​ൻ വീ​ണ്ടും യു​വ​തി​ക​ളെ​ത്തി. ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​നി​ക​ളാ​യ വാ​സ​ന്തി​യും ആ​ദി​ശേ​ഷ​നു​മാ​ണ് ഇ​ന്ന് രാ​വി​ലെ ശ​ബ​രി​മ​ല​യി​ൽ എ​ത്തി​യ​ത്. ഇ​വ​ർ മ​ല​ക​യ​റി​യ​തോ​ടെ നി​ലി​മ​ല​യി​ൽ ഒ​ത്തു​കൂ​ടി​യവർ  നാ​മ​ജ​പ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി ഇ​വ​രെ ത​ട​ഞ്ഞു.

പ്ര​തി​ഷേ​ധ​ക്കാ​ർ യു​വ​തി​ക​ളെ ത​ട​ഞ്ഞ​തോ​ടെ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ തി​രി​കെ പ​ന്പ​യി​ലെ​ത്തി​ച്ചു. പൊ​ലീ​സ് സം​ര​ക്ഷ​ണ​മി​ല്ലാ​തെ​യാ​ണ് യു​വ​തി​ക​ൾ മ​ല​ച​വി​ട്ടി​യ​ത്.

42 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള യു​വ​തി​ക​ളാ​ണ് ശ​ബ​രി​മ​ല​യി​ലെ​ത്തി​യ​ത്. പൊ​ലീ​സ് ശ​ബ​രി​മ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​തോ​ടെ സ്ത്രീ​ക​ൾ മ​ട​ങ്ങി. ശ​ബ​രി​മ​ല​യി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​റി​യാ​ത​യാ​ണ് എ​ത്തി​യ​തെ​ന്നും യു​വ​തി​ക​ൾ പ​റ​ഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.