scorecardresearch

അനീഷ് ജോർജിന്റെ ആത്മഹത്യ; പ്രതിഷേധം ശക്തം, ബിഎൽഒമാർ ഇന്ന് ജോലി ബഹിഷ്കരിക്കും

രാവിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്കും ജില്ലാ വരണാധികാരികളുടെ ഓഫീസിലേക്കും പ്രതിഷേധ മാർച്ചും നടത്തും

രാവിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്കും ജില്ലാ വരണാധികാരികളുടെ ഓഫീസിലേക്കും പ്രതിഷേധ മാർച്ചും നടത്തും

author-image
WebDesk
New Update
BLO Suicide

അനീഷ് ജോർജ്

കണ്ണൂർ: ബിഎൽഒ അനീഷ് ജോർജിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും. രാവിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്കും ജില്ലാ വരണാധികാരികളുടെ ഓഫീസിലേക്കും പ്രതിഷേധ മാർച്ചും നടത്തും. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആക്ഷൻ കൗൺസിലും, അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധം നടക്കുന്നത്.

Advertisment

Also Read: മത്സ്യതൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കും: ജോർജ് കുര്യൻ

അനീഷ് ജോർജിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നാണ് സംയുക്ത സമരസമിതി നേതാക്കൾ പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സമ്മർദത്തെ തുടർന്ന് ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണെ് നിലവിലുള്ളതെന്നും കടുത്ത സമ്മർദത്തിലാണ് ജോലി ചെയ്യുന്നതെന്നും ബിഎൽഒമാരുടെ കൂട്ടായ്മ പറയുന്നു.

Also Read:ക്രിസ്ത്യാനികൾക്കെതിരായി രാജ്യത്ത് നീക്കങ്ങളില്ല; മുഖ്യധാരാ സഭകൾ മതപരിവർത്തനം നടത്തുന്നില്ല: ജോർജ് കുര്യൻ

ആത്മഹത്യ ചെയ്ത അനീഷിന്റെ സംസ്കാരം വൈകിട്ട് മൂന്നിന് ഏറ്റുകുടുക്ക ലൂർദ് മാതാ കത്തോലിക്കാ പള്ളിയിൽ നടക്കും. അനീഷ് ആത്മഹത്യ ചെയ്തത് എസ്ആആർ ജോലി സംബന്ധിച്ച സമ്മർദം താങ്ങാൻ കഴിയാത്തതിനാലാണെന്നാണ് കുടുംബത്തിന്റെ ആരോപണം. പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെ ഞായറാഴ്ചയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  

Advertisment

Also Read:ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ പറ്റില്ല; സമഗ്ര സിനിമാനയം ഉടൻ: സജി ചെറിയാൻ

ബൂത്ത്‌ലെവല്‍ ഓഫീസറായ (ബിഎല്‍എ) അനീഷ് ജോര്‍ജ് ജോലി സമ്മര്‍ദത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതായി വിവരമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥീരികരണമില്ല. ബിഎല്‍ഒയുടെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 

Read More: വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കി; തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് സ്ഥാനാർഥിക്ക് മത്സരിക്കാനാവില്ല

Suicide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: