അനീഷിന്റെ കൊലപാതകം: മകളുമായുള്ള പ്രണയമാണ് വൈരാഗ്യത്തിന് കാരണമെന്ന് റിമാൻഡ് റിപ്പോർട്ട്

അനീഷിനെ പ്രതി സൈമൺ കുത്തിയത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു

aneesh, murder case, ie malayalam

തിരുവനന്തപുരം: പേട്ടയിൽ പത്തൊൻപതുകാരനെ കൊന്നത് മുൻവൈരാഗ്യം മൂലമെന്ന് റിമാൻഡ് റിപ്പോർട്ട്. മൂത്തമകളും അനീഷ് ജോർജും തമ്മിലുള്ള പ്രണയത്തോടുള്ള എതിപ്പാണ് കൊലപാതകത്തില്‍ കലാശിച്ചത്. അനീഷിനെ പ്രതി സൈമൺ കുത്തിയത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

അനീഷിന്റെ നെഞ്ചിലും മുതുകിലുമാണ് കുത്തിയത്. കുത്താന്‍ ഉപയോഗിച്ച കത്തി ഒളിപ്പിച്ചത് വാട്ടര്‍ മീറ്റര്‍ ബോക്‌സിലാണ്. പൊലീസ് കത്തി കണ്ടെടുത്തിട്ടുണ്ട്. അനീഷും സൈമണിന്റെ മകളും വർഷങ്ങളായി അടുപ്പത്തിലാണ്. തന്റെ കുടുംബവുമായി അനീഷിനുണ്ടായിരുന്ന ബന്ധത്തിൽ സൈമണിന് ദേഷ്യമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ട്.

സംഭവം നടന്ന ദിവസം പുലർച്ചെ അനീഷിനെ വീട്ടിൽ കണ്ടതോടെ സൈമൺ പ്രകോപിതനായി. കൊല്ലുകയെന്ന ഉദ്ദേശത്തോട് കൂടി അനീഷിനെ തടഞ്ഞു വച്ചശേഷം കുത്തുകയായിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

പുലർച്ചെ മകളുടെ മുറിയിൽ നിന്ന് ശബ്‌ദം കേട്ടു എഴുന്നേറ്റ് വാതിൽ തള്ളിത്തുറന്നപ്പോൾ അനീഷിനെ കാണുകയും കള്ളനാണെന്ന് കരുതി കുത്തുകയായിരുന്നു എന്നുമാണ് സൈമൺ പൊലീസിന് ആദ്യം നൽകിയ മൊഴി. സംഭവത്തിന് ശേഷം ഇയാൾ തന്നെയാണ് പേട്ട പൊലീസ് സ്റ്റേഷനിലെത്തി ഒരാളെ കുത്തിയെന്നും വേഗം ആശുപത്രിയിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടത്. ബികോം രണ്ടാം വർഷ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട അനീഷ്.

Read More: പേട്ട കൊലപാതകം: പ്രതിയുടെ മൊഴി കളവെന്ന് പൊലീസ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Aneesh george murder case kerala police remand report

The moderation of comments is automated and not cleared manually by malayalam.indianexpress.com