scorecardresearch

ആന്ധ്രായിലെ ഫാർമസ്യൂട്ടിക്കൽ യൂണിറ്റിലെ സ്‌ഫോടനം; മരണസംഖ്യ 17 ആയി

അപകടത്തിൽ പരിക്കേറ്റ നിരവധിപേർ വിശാഖപട്ടണത്തെ കിംഗ് ജോർജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സന്ദർശിച്ചു

അപകടത്തിൽ പരിക്കേറ്റ നിരവധിപേർ വിശാഖപട്ടണത്തെ കിംഗ് ജോർജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സന്ദർശിച്ചു

author-image
WebDesk
New Update
Bomb blast

ഏഴുപേർ രണ്ടാം നിലയിലെ റിയാക്ടർ പൊട്ടിത്തെറിച്ച് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു

ഹൈദരബാദ്: ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയിലെ ഫാർമ യൂണിറ്റിലെ റിയാക്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനേഴായി.മരിച്ചവരിൽ ഒരു അസോസിയേറ്റ് ഡയറക്ടർ, ഒരു ജനറൽ മാനേജർ, ഒരു അസിസ്റ്റന്റ് മാനേജർ,സീനിയർ എക്‌സിക്യൂട്ടീവുകൾ,ട്രെയിനി എഞ്ചിനീയർമാർ,ബയോളജിസ്റ്റുകൾ,ഓപ്പറേറ്റർമാർ,ഹൗസ് കീപ്പിംഗ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്നു. 

Advertisment

മരിച്ചവരിൽ ഏഴുപേർ രണ്ടാം നിലയിലെ റിയാക്ടർ പൊട്ടിത്തെറിച്ച് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.മറ്റുള്ളവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ കേന്ദ്രമായ അച്യുതപുരത്തെ എസ്സിയൻഷ്യയിൽ എന്ന കമ്പനിയിൽ ബുധനാഴ്ച ഉച്ചഭക്ഷണത്തിനുള്ള  ഇടവേളയ്ക്കിടെയാണ് സ്‌ഫോടനം ഉണ്ടായത്. 

അപകടത്തിൽ പരിക്കേറ്റ നിരവധിപേർ വിശാഖപട്ടണത്തെ കിംഗ് ജോർജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സന്ദർശിച്ചു."അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കും. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഒരുകോടി രൂപ ധനസഹായമായി നൽകും. ഗുരുതരമായി പരിക്കേറ്റവർക്ക് 50 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 25 ലക്ഷം രൂപയും നൽകും"- മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം, സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിന് വിശദമായ അന്വേഷണം നടത്തുമെന്ന് അനകപ്പള്ളി ജില്ലാ കളക്ടർ വിജയകൃഷ്ണൻ പറഞ്ഞു. "സ്ഫോടനത്തിലേക്ക് നയിച്ചത് എന്തെന്ന് കണ്ടെത്താനുള്ള അന്വേഷണം എസ്സിയൻഷ്യ മാനേജർമാരുടെ സഹായത്തോടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ വ്യാഴാഴ്ച ആരംഭിച്ചു."-കളക്ടർ പറഞ്ഞു. 

Read More

Bomb Blast Andhra Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: