scorecardresearch

അഞ്ചേരി ബേബി വധക്കേസ്: എം എം മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

വിടുതൽ ഹർജി തൊടുപുഴ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്

mullapperiyar dam, mm mani, mullapperiyar dam water bomb, mullapperiyar dam water bomb mm mani, new mullapperiyar dam mm mani, mullpperiyar permitted storage limit, mupperiyar water level, kerala news, latest news, malayalam news, news in malayalam, indian express malayalam, ie malayalam

കൊച്ചി: അഞ്ചേരി ബേബി വധക്കേസിൽ സിപിഎം നേതാവും എംഎല്‍എയുമായ എം. എം. മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. മണിക്ക് പുറമെ ഇടുക്കിയിൽ നിന്നുള്ള സിപിഎം നേതാക്കളായ ഒ. ജി. മദനൻ, പാമ്പുപാറ കുട്ടൻ എന്നിവരെയും കോടതി കേസിൽ നിന്ന് ഒഴിവാക്കി.

എം. എം. മണി മണക്കാട് നടത്തിയ ‘വൺ ടു ത്രീ “പ്രസംഗത്തെ തുടർന്ന് പുതിയ തെളിവിൻ്റെ അടിസ്ഥാനത്തിൽ യുഡിഎഫ് സർക്കാരിൻ്റെ കാലത്താണ് കേസെടുത്തത്. വിടുതൽ ഹർജി തൊടുപുഴ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

1982 നവംബർ 13 ന് തൊടുപുഴ യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായിരുന്ന അഞ്ചേരി ബേബിയെ വെടിവച്ചു കൊന്നത്. കേസിലെ ഒന്നാം സാക്ഷി ചിറ്റടി ജോണി, മുന്നാം പ്രതി പി. എൻ. മോഹൻദാസ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണിയെ പ്രതിയാക്കിയത്.

കേസിലെ പ്രതികളെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. വിചാരണ പൂർത്തിയായ കേസിൽ പുതിയ തെളിവിൻ്റെ അടിസ്ഥാനത്തിൽ കോടതിയുടെ അനുമതി തേടിയാണ് അന്വേഷണം നടത്തിയത്. അഞ്ചേരി ബേബിക്ക് പുറമെ മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ എന്നിവരുടെ മരണവും പ്രത്യേക സംഘം അന്വേഷണ വിധേയമാക്കിയിരുന്നു.

Also Read: ‘കൊല റെയിലെ’ന്ന് നാട്ടുകാര്‍; പ്രതിഷേധം കനക്കുന്നു; സര്‍വെ കല്ലുകള്‍ പിഴുതുമാറ്റി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Anchery baby murder kerala hc acquitted mm mani