അഞ്ചല്‍ ബലാത്സംഗക്കൊല: പ്രതിക്ക് 3 ജീവപര്യന്തം ശിക്ഷ

കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവ് കൂടിയായ രാജേഷ് ആണ് പ്രതി

Anchal, rape, Murder, അഞ്ചല്‍ ബലാത്സംഗക്കൊല, verdict, ശിക്ഷാവിധി, accused, പ്രതി, rajesh രാജേഷ്

കൊല്ലം: അഞ്ചലിൽ ഏഴ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിക്ക് 3 ജീവപര്യന്തം ശിക്ഷ. പ്രതി 26 വർഷം പ്രത്യേക ശിക്ഷയും അനുഭവിക്കണം. 3,20,000 രൂപ പിഴയും ഒടുക്കണം. കൊല്ലം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവ് കൂടിയായ രാജേഷ് ആണ് പ്രതി.

ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 376 (ബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ പീഡനം), 366 (തട്ടിക്കൊണ്ടുപോകല്‍), 297 (മൃതദേഹത്തോട്‌ അനാദരവ്‌ കാണിക്കല്‍) എന്നീ കുറ്റകൃത്യങ്ങള്‍ക്കും പോക്‌സോ നിയമം മൂന്ന്‌, നാല്‌, അഞ്ച്‌, ആറ്‌ വകുപ്പുകള്‍ പ്രകാരവുമാണു പ്രതി കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയത്‌. 2017 സെപ്‌റ്റംബര്‍ ഒന്‍പതിനാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം നടന്നത്‌. അമ്മൂമ്മയോടൊപ്പം ട്യൂഷന്‍ ക്ലാസിലേക്ക്‌ പോയ കുട്ടിയെ മാതൃസഹോദരിയുടെ ഭര്‍ത്താവായ രാജേഷ്‌ കാത്തുനിന്നു കൂട്ടിക്കൊണ്ടുപോയി കുളത്തൂപ്പുഴയിലെ വനത്തിനുള്ളില്‍ എത്തിച്ച്‌ പീഡിപ്പിക്കയായിരുന്നു.

വീട്ടില്‍ പറയുമെന്നു കുട്ടി പറഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തി സമീപത്തുള്ള എസ്‌റ്റേറ്റില്‍ മൃതദേഹം ഉപേക്ഷിച്ചു. കൊലപ്പെടുത്തിയ ശേഷവും കുട്ടിയെ പീഡിപ്പിച്ചെന്നും പിന്നീട്‌ കണ്ടെത്തിയിരുന്നു. കുട്ടിയെ കാണ്‍മാനില്ലെന്ന വിവരമറിഞ്ഞു നാട്ടുകാരും പൊലീസും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്‌.

കുട്ടിക്കൊപ്പം പ്രതി യാത്ര ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും കേസ്‌ അന്വേഷണത്തില്‍ നിര്‍ണായകമായി. സാഹചര്യതെളിവുകളെ ആസ്‌പദമാക്കി നടത്തിയ അന്വേഷണത്തില്‍ ശാസ്‌ത്രീയ തെളിവുകളാണു പ്രധാനമായത്‌. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും വായില്‍ നിന്നും കണ്ടെടുത്ത സ്രവങ്ങള്‍ പ്രതിയുടെ ഡിഎന്‍എ ആണെന്നും കണ്ടെത്തി. കൂടാതെ കുട്ടിയുടെ നഖങ്ങള്‍ക്കിടയില്‍ നിന്നു പ്രതിയുടെ കോശങ്ങളും വസ്‌ത്രങ്ങളുടെ അംശങ്ങളും കണ്ടെത്തിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Anchal rape murder case kollam court verdict accused rajesh

Next Story
നെടുങ്കണ്ടം കസ്റ്റഡിമരണം: രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് എസ്.പിയുടെ നിര്‍ദ്ദേശപ്രകാരമെന്ന് എസ്‌ഐrajkumar,custody death,nedumkandam case,iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com