തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തി ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിയുടെ പേര് ഉമ്മര്‍ ഖാന്‍ എന്നാക്കി മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ രാജ്യദ്രോഹത്തിന് ജയിലില്‍ അടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിവര്‍ത്തന യാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാധാകൃഷ്ണന്‍. ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയെന്ന് പറയുന്ന വ്യോമാക്രമണത്തെ കുറിച്ചുളള വിരങ്ങളില്‍ വ്യക്തത വരുത്തണമെന്നാണ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്.

ഇതിനെതിരെ ആയിരുന്നു രാധാകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശം. ‘ഉമ്മന്‍ ചാണ്ടി പാക് പ്രധാനമന്ത്രിയുടേയും പാക് പട്ടാളത്തിന്റെയും മെഗാഫോണായി. പാക് പ്രധാന മന്ത്രിയെ ഇത്രയും അംഗീകരിക്കാന്‍ എന്താണ് പ്രചോദനം? ഉമ്മന്‍ ചാണ്ടിക്ക് തീവ്രവാദികളുടേയും പാകിസ്താന്റെയും ഭാഷയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണനെ ഉമ്മന്‍ ചാണ്ടി കടത്തിവെട്ടി. മതന്യൂനപക്ഷങ്ങളില്‍ ആശങ്ക പടര്‍ത്തുകയാണ് ലക്ഷ്യം. ഉമ്മന്‍ ചാണ്ടിക്ക് മത ന്യൂനപക്ഷങ്ങളില്‍ അവിശ്വാസമുണ്ടോ? കോണ്‍ഗ്രസ് അദ്ദേഹത്തെ പുറത്താക്കുമോ. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗൗരവത്തില്‍ ആലോചിക്കണം. ഇക്കാര്യത്തില്‍ നിയമ നടപടികള്‍ ബിജെപി പരിഗണിക്കുമെന്നും എഎന്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.