കൊച്ചി. തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മുതിര്‍ന്ന നേതാവ് എ. എന്‍ രാധാകൃഷ്ണന് മത്സരിക്കും. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. യുഡിഎഫും എല്‍ഡിഎഫും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായതിന് നാളുകള്‍ക്ക് ശേഷമാണ് പ്രഖ്യാപനം വന്നിരിക്കുന്നത്.
യുഡിഎഫിനായി പി.ടി. തോമസിന്റ പത്നി ഉമ തോമസാണ് മത്സരിക്കുന്നത്. കെപിസിസി നേതൃത്വം ഒറ്റക്കെട്ടായി ഉമയുടെ പേര് ഹൈക്കമാന്റിന് നിര്ദേശിക്കുകകയായിരുന്നു. മറ്റ് പേരുകളൊന്നും അജണ്ടയില്‍ പോലും ഉണ്ടായിരുന്നില്ലെന്നാണ് നേതൃത്വം പറയുന്നത്. വിവാദങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ഇത് രാഷ്ട്രീയ പോരാട്ടമാണെന്നുമാണ് ഉമയുടെ പക്ഷം.
ഹൃദ്രോഗവിദഗ്ധന് ഡോ. ജോ ജോസഫാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജോയുടെ സ്ഥാനാര്‍ഥിത്വം അപ്രതീക്ഷിതമായിരുന്നു. കെ. എസ്. അരുണ്‍കുമാറിന്റെ പേരായിരുന്നു സജീവമായി നിലനിന്നിരുന്നത്. എന്നാല്‍ അഭ്യൂഹങ്ങളെ തള്ളിക്കൊണ്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
തൃക്കാക്കരയിൽ പി.ടി. തോമസിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 31 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ഈ മാസം നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 11-ാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പിന്‍വലിക്കാനുള്ള അവസാന തീയതി 16 ആണ്.
Also Read: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ‘സഭയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്’; ഇത് രാഷ്ട്രീയ പോരാട്ടമെന്ന് ഉമ