തിരുവനന്തപുരം: ഒരു കുഞ്ഞുജീവന്‍ രക്ഷിക്കാനുള്ള മരണപ്പാച്ചിലിലാണ് KL – 60 – J – 7739 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ആംബുലന്‍സ്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കാണ് ആംബുലന്‍സ് കുതിക്കുന്നത്. ഹൃദയശസ്ത്രക്രിയ നടത്തുന്നതിനായി തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിലേക്കാണ് കുഞ്ഞിനെ കൊണ്ടുപോകുന്നത്.

Also Read: അഞ്ചര മണിക്കൂറിൽ 400 കിലോമീറ്റർ പിന്നീട്ട് ഹസൻ; കയ്യിലേന്തിയത് കുഞ്ഞുജീവൻ

ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ആംബുലൻസ് മലപ്പുറം പിന്നിടുകയാണ്. തൃശൂരിൽ ഗതാഗത കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ആവശ്യമായ സൌകര്യങ്ങൾ ഒരുക്കണമെന്ന് നിർദേശം. ഇപ്പോൾ, ആംബുലൻസ് എടപ്പാളിലെത്തിയിട്ടുണ്ട്.

Also Read: ജീവനിലേക്കുള്ള ‘അതിവേഗം’; സംഭവബഹുലം ഈ യാത്ര

ഹൃദയശസ്ത്ര ക്രിയയ്ക്കായി 15 ദിവസം മാത്രം പ്രായമുളള കുഞ്ഞുമായി മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് ആംബുലൻസ് വരുന്നു. കാസർകോട് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെയാണ് വിദഗ്‌ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത്.

മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് എത്താൻ 15 മണിക്കൂറിലേറെ സമയം വേണം. എന്നാൽ 10-12 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തേക്ക് കുഞ്ഞിനെ എത്തിക്കാനാണ് ശ്രമം.

ആംബുലൻസിന് വഴിയൊരുക്കാനായി ചൈൽഡ് പ്രൊട്ടക്ട് ടീം റോഡിന്റെ വശങ്ങളിൽ ഉണ്ടാകും. ഇവർക്കാവശ്യമായ സഹായം ചെയ്തു കൊടുക്കാൻ ജനങ്ങൾ തയ്യാറാകണമെന്ന് ചൈൽഡ് പ്രൊട്ടക്ട് ടീം അഭ്യർത്ഥിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.