‘ഗോഡ്സ് ഓൺ സ്നാക്ക്’; അമൂലിന്റെ കാർട്ടൂണിൽ പിണറായി വിജയൻ

സമകാലിക സംഭവങ്ങളെ കാർട്ടൂൺ പരസ്യത്തിൽ കൊണ്ടുവരുന്നത് അമൂൽ വളരെ നാളുകളായി പിന്തുടരുന്ന ഒരു രീതിയാണ്

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പിണറായി വിജയനും എൽഡിഎഫിനും ആശംസകളുമായി അമൂലിന്റെ കാർട്ടൂൺ. ഇന്ത്യയിലെ പ്രമുഖ ഭക്ഷ്യോത്പാദക നിർമ്മാണ സ്ഥാപനമായ അമൂൽ ഇന്ത്യയാണ് പിണറായി വിജയന്റെ ചിത്രം വെച്ച് കാർട്ടൂൺ പോസ്റ്റർ ഇറക്കിയത്. അമൂൽ ‘ഗോഡ്സ് ഓൺ സ്നാക്ക്’ (God’s Own Snack) എന്ന ക്യാപ്ഷൻ നൽകി ഇട്ടിരിക്കുന്ന പോസ്റ്ററിന് ‘ട്രൈവോൺഡ്രം’ (TRIWONDRUM) എന്ന തലക്കെട്ടും നൽകിയിട്ടുണ്ട്.

വിരലിൽ അമൂലിന്റെ ചീസും തോണ്ടിയെടുത്ത് കസേരയിൽ ഇരിക്കുന്ന പിണറായി വിജയനെയാണ് മനോഹരമായി കാർട്ടൂണിൽ വരച്ചിരിക്കുന്നത്. സമകാലിക സംഭവങ്ങളെ കാർട്ടൂൺ പരസ്യത്തിൽ കൊണ്ടുവരുന്നത് അമൂൽ വളരെ നാളുകളായി പിന്തുടരുന്ന ഒരു രീതിയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ജയിച്ച മറ്റു സംസ്ഥനങ്ങളിലെ പാർട്ടി നേതാക്കളുടെ കാർട്ടൂൺ പോസ്റ്ററുകളും അമൂൽ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

ബംഗാൾ തിരഞ്ഞെടുപ്പിൽ ജയിച്ച മമത ബാനർജിക്ക് ആശംസകൾ നൽകി ‘എന്ജോയ് ത്രിണ’അമൂൽ’ എന്ന പോസ്റ്ററും തമിഴ്നാടിൽ വിജയിച്ച എം.കെ സ്റ്റാലിന് ആശംസകൾ അറിയിച്ച് പോസ്റ്ററുമാണ് അമൂൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ഇന്ത്യയുടെ പരസ്യമേഖലയിൽ കാർട്ടൂൺ പരസ്യങ്ങൾ കൊണ്ട് തങ്ങളുടേത് മാത്രമായ ഒരിടം കണ്ടെത്തിയ ബ്രാൻഡാണ് അമൂൽ. 1966ലെ ആദ്യ പരസ്യം മുതൽ കാർട്ടൂണുകളിലൂടെയാണ് അമൂലിന്റെ ഓരോ പരസ്യങ്ങളും ഉപഭോക്താക്കൾക്ക് മുന്നിൽ എത്തിയിട്ടുള്ളത്. ഇന്ത്യയിലെ ജനങ്ങൾ സംസാരിക്കുന്ന സമകാലിക വിഷയങ്ങൾ എല്ലാം അമുലിന്റെ കാർട്ടൂൺ പരസ്യങ്ങളിൽ ഇടം നേടാറുണ്ട്. വിവാദങ്ങൾ മുതൽ താരങ്ങളുടെ വിവാഹങ്ങളും ആഘോഷങ്ങളും വരെ കാർട്ടൂണുകളിൽ വരാറുണ്ട്. അതിൽ ഏറ്റവും പുതിയതാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റേത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Amul india features pinarayi vijayan on its cartoon

Next Story
Kerala Lottery Akshaya AK-496: അക്ഷയ AK-496 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചുkerala lottery result, kerala lottery result today, kerala lottery results, അക്ഷയ ഭാഗ്യക്കുറി, akshaya lottery, akshaya lottery result, akshaya lottery ak 494 result, keralalottery result ak 494, kerala lottery result ak 494 today, kerala lottery result today, kerala lottery result today akshaya, kerala lottery result akshaya, kerala lotteryresult akshaya ak 494, akshaya lottery ak 494 result today, akshaya lottery ak 494 result today live, ie malayalam, കേരള ഭാഗ്യക്കുറി, ലോട്ടറി ഫലം, ഇന്ത്യൻ എക്സ്പ്രസ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com