scorecardresearch

'ഗോഡ്സ് ഓൺ സ്നാക്ക്'; അമൂലിന്റെ കാർട്ടൂണിൽ പിണറായി വിജയൻ

സമകാലിക സംഭവങ്ങളെ കാർട്ടൂൺ പരസ്യത്തിൽ കൊണ്ടുവരുന്നത് അമൂൽ വളരെ നാളുകളായി പിന്തുടരുന്ന ഒരു രീതിയാണ്

സമകാലിക സംഭവങ്ങളെ കാർട്ടൂൺ പരസ്യത്തിൽ കൊണ്ടുവരുന്നത് അമൂൽ വളരെ നാളുകളായി പിന്തുടരുന്ന ഒരു രീതിയാണ്

author-image
WebDesk
New Update
'ഗോഡ്സ് ഓൺ സ്നാക്ക്'; അമൂലിന്റെ കാർട്ടൂണിൽ പിണറായി വിജയൻ

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പിണറായി വിജയനും എൽഡിഎഫിനും ആശംസകളുമായി അമൂലിന്റെ കാർട്ടൂൺ. ഇന്ത്യയിലെ പ്രമുഖ ഭക്ഷ്യോത്പാദക നിർമ്മാണ സ്ഥാപനമായ അമൂൽ ഇന്ത്യയാണ് പിണറായി വിജയന്റെ ചിത്രം വെച്ച് കാർട്ടൂൺ പോസ്റ്റർ ഇറക്കിയത്. അമൂൽ 'ഗോഡ്സ് ഓൺ സ്നാക്ക്' (God's Own Snack) എന്ന ക്യാപ്ഷൻ നൽകി ഇട്ടിരിക്കുന്ന പോസ്റ്ററിന് 'ട്രൈവോൺഡ്രം' (TRIWONDRUM) എന്ന തലക്കെട്ടും നൽകിയിട്ടുണ്ട്.

Advertisment

വിരലിൽ അമൂലിന്റെ ചീസും തോണ്ടിയെടുത്ത് കസേരയിൽ ഇരിക്കുന്ന പിണറായി വിജയനെയാണ് മനോഹരമായി കാർട്ടൂണിൽ വരച്ചിരിക്കുന്നത്. സമകാലിക സംഭവങ്ങളെ കാർട്ടൂൺ പരസ്യത്തിൽ കൊണ്ടുവരുന്നത് അമൂൽ വളരെ നാളുകളായി പിന്തുടരുന്ന ഒരു രീതിയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ജയിച്ച മറ്റു സംസ്ഥനങ്ങളിലെ പാർട്ടി നേതാക്കളുടെ കാർട്ടൂൺ പോസ്റ്ററുകളും അമൂൽ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

Advertisment

ബംഗാൾ തിരഞ്ഞെടുപ്പിൽ ജയിച്ച മമത ബാനർജിക്ക് ആശംസകൾ നൽകി 'എന്ജോയ് ത്രിണ'അമൂൽ' എന്ന പോസ്റ്ററും തമിഴ്നാടിൽ വിജയിച്ച എം.കെ സ്റ്റാലിന് ആശംസകൾ അറിയിച്ച് പോസ്റ്ററുമാണ് അമൂൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ഇന്ത്യയുടെ പരസ്യമേഖലയിൽ കാർട്ടൂൺ പരസ്യങ്ങൾ കൊണ്ട് തങ്ങളുടേത് മാത്രമായ ഒരിടം കണ്ടെത്തിയ ബ്രാൻഡാണ് അമൂൽ. 1966ലെ ആദ്യ പരസ്യം മുതൽ കാർട്ടൂണുകളിലൂടെയാണ് അമൂലിന്റെ ഓരോ പരസ്യങ്ങളും ഉപഭോക്താക്കൾക്ക് മുന്നിൽ എത്തിയിട്ടുള്ളത്. ഇന്ത്യയിലെ ജനങ്ങൾ സംസാരിക്കുന്ന സമകാലിക വിഷയങ്ങൾ എല്ലാം അമുലിന്റെ കാർട്ടൂൺ പരസ്യങ്ങളിൽ ഇടം നേടാറുണ്ട്. വിവാദങ്ങൾ മുതൽ താരങ്ങളുടെ വിവാഹങ്ങളും ആഘോഷങ്ങളും വരെ കാർട്ടൂണുകളിൽ വരാറുണ്ട്. അതിൽ ഏറ്റവും പുതിയതാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റേത്.

Pinarayi Vijayan Amul

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: