കൊച്ചി: ഹോങ്കോങ്ങിൽ നിന്ന് കൊച്ചിയിലേക്ക് പാഴ്സലായി അയച്ച മയക്കുമരുന്ന് കസ്റ്റംസ് പിടികൂടി. കൊച്ചി സ്വദേശിയുടെ പേരിലാണ് പാഴ്സലെത്തിയത്. ആംഫിറ്റമിൻ എന്ന മയക്കുമരുന്ന് ഗുളികയാണ് പിടികൂടിയിരിക്കുന്നത്. വിപണിയിൽ ഒരു കോടി രൂപ വില വരുന്ന അത്രയും അളവിലാണ് ഗുളിക പാഴ്സലാക്കി അയച്ചിരിക്കുന്നത്.

കസ്റ്റംസ് സൂപ്രണ്ട് വിവേകിന്റെ നേതൃത്വത്തിലായിരുന്നു മയക്കുമരുന്ന് ഗുളിക പിടിച്ചെടുത്തത്. പാഴ്‌സലിലെ മേൽവിലാസം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. അര കിലോയോളം തൂക്കമാണ് പാഴ്‌സലിന് ഉളളത്. വിദേശത്ത് മരുന്നിന് കിലോയ്ക്ക് രണ്ട് കോടി രൂപ വിലയുണ്ടെന്നാണ് വിവരം.

120 ക്യാപ്‌സൂളുകളാണ് പിടികൂടിയിരിക്കുന്നത്. പൗഡർ രൂപത്തിലായിരുന്നു ഇതിനകത്ത് ആംഫിറ്റമിൻ ഉണ്ടായിരുന്നതെന്ന് കസ്റ്റംസ് സൂപ്രണ്ട് വി വിവേക് പറഞ്ഞു. ഹോങ്കോങിൽ നിന്ന് പാഴ്‌സൽ അയച്ച ആളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് അവിടത്തെ കസ്റ്റംസ് വിഭാഗവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, കൊച്ചിയിൽ പാഴ്‌സൽ എത്തിയ ആളെ കുറിച്ച് വിലാസം ലഭ്യമായിട്ടില്ല. ഇയാളെ കണ്ടെത്താൻ പൊലീസിന്റെ സഹായം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച് ഉച്ചയ്ക്ക് ശേഷം വിശദമായ പത്രസമ്മേളനം നടത്തുമെന്ന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ശാന്തി അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ