കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ ആദ്യം മുതലേ തങ്ങള്‍ ഇരയ്ക്കൊപ്പം ആയിരുന്നുവെന്ന് നടന്‍ മമ്മൂട്ടി. ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയെന്നും നടിയ്ക്കൊപ്പമാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

“പൊതുയോഗത്തില്‍ നടന്ന ചില യാദൃശ്ചിക സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നു. ആരും തെറ്റിദ്ധരിക്കരുത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ദിലീപിനെ ട്രഷറര്‍ സ്ഥാനത്തു നിന്നും എക്സിക്യൂട്ടിവില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ഞങ്ങള്‍ നമ്മുടെ സഹോദരിക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

“സിനിമയില്‍ ക്രിമിനലുകള്‍ ഉണ്ടെന്നുളളത് നാണക്കേടാണ്. അത്തരക്കാരെ സംഘടനയ്ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് വരും. അന്വേഷണത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും മമ്മൂട്ടി പറഞ്ഞു.
അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ ദിലീപിനെ തള്ളുന്ന നിലപാടാണ് മിക്ക താരങ്ങളും പരസ്യമായി എടുത്തത്. ദിലീപിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മമ്മൂട്ടിയും മോഹന്‍ലാലും ആവശ്യപ്പെട്ടു.

ഇവരെ കൂടാതെ യുവതാരം പൃഥ്വിരാജ്, വിമൻ ഇൻ കളക്റ്റീവ് സിനിമ അംഗവും ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുമായ രമ്യാ നമ്പീശൻ എന്നിവർ ദിലീപിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ