കൊച്ചി: താരസംഘടനയായ എഎംഎംഎയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. വൈകിട്ട് നാലിനാണ് യോഗം. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങളായ നടിമാർ നൽകിയ കത്ത് ഇന്നത്തെ എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്യുമെന്നാണ് വിവരം. ദി​ലീ​പി​നെ​തി​രാ​യ ന​ട​പ​ടി​യി​ല​ട​ക്കം ഉ​ട​ൻ തീ​രു​മാ​നം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ടി​മാ​ർ താ​ര​സം​ഘ​ട​ന​യാ​യ എ​എം​എം​എ​യ്ക്കു ക​ത്തു ന​ൽ​കി.

വിഷയത്തിലെ നിർമാതാക്കളിൽ ചിലരുടെ നിലപാടും ഇന്ന് ചർച്ചയ്ക്കെത്തുമെന്നാണ് വിവരം. പ്രളയദുരിതത്തിൽപ്പെട്ട സംസ്ഥാനത്തിന്‍റെ പുനർ നിർമാണത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനമെടുക്കും.

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അതിക്രമത്തിന് ഇരയായ നടി അടക്കം നിരവധി പേർ സംഘടനയിൽ നിന്നും രാജിവച്ചിരുന്നു. എന്നാൽ പാർവതി, രേവതി, പദ്മപ്രിയ എന്നിവർ സംഘടനയിൽ തുടർന്ന് കൊണ്ട് പോരാടാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ആഗസ്റ്റ് ഏഴിന് അമ്മ ഭാരവാഹികളും നടിമാരുമായി ചർച്ച നടന്നു. ഈ ചർച്ചയിൽ ഉന്നയിച്ച കാര്യങ്ങളിൽ തുടർ നടപടികൾ ഉണ്ടായില്ലെന്നാണ് നടിമാരുടെ പരാതി. ഇക്കാര്യം ഉന്നയിച്ച് നേരത്തെയും ഇവർ കത്ത് നൽകിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.