/indian-express-malayalam/media/media_files/2025/08/09/amma-association-2025-08-09-12-43-41.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി. വൈകീട്ട് നാലു മണിക്ക് ശേഷമാണ് ഫലപ്രഖ്യാപനം. സംഘടനയിലെ പകുതിയിലധികം അംഗങ്ങൾ വോട്ടു രേഖപ്പെടുത്തിയതായാണ് വിവരം. വേട്ടെണ്ണൽ ആരംഭിച്ചിട്ടുണ്ട്. മത്സരരംഗത്ത് നിന്ന് ജഗദീഷ് പിന്മാറിയതോടെ അമ്മയുടെ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലാണ്.
ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവർ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നിന്ന് നേരത്തെ പിന്മാറിയിരുന്നു. നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്. അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലാണ് മത്സരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്കും മത്സരം നടക്കും.
മത്സരരംഗത്ത് നിന്ന് അപ്രതീക്ഷിതമായാണ് ബാബുരാജ് പിന്മാറിയത്. കുറ്റാരോപിതർ മത്സരരംഗത്തുനിന്നും മാറി നിൽക്കണമെന്നാണ് താരങ്ങളിൽ ഭൂരിപക്ഷവും നിലപാട് എടുത്തതോടെയാണ് ബാബുരാജ് മത്സരരംഗത്തുനിന്നും മാറിനിൽക്കാൻ തീരുമാനമെടുത്തത്. അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് താൻ എന്നെന്നേക്കുമായി പിന്മാറുകയാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ ബാബുരാജ് വ്യക്തമാക്കി.
Also Read: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറി, സാന്ദ്രാ തോമസിന് പരാജയം
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നാണ് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചത്. പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, 11 എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുക്കേണ്ടത്. 2024 മുതൽ 2027 വരെയുള്ള കാലയളവിലേക്കുള്ള 16 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രാജിവെച്ചത് 2024 സെപ്റ്റംബറിലാണ്. അന്നുമുതൽ അഡ്ഹോക്ക് കമ്മിറ്റിയാണ് അസോസിയേഷൻ നേതൃത്വം നൽകുന്നത്.
Also Read: മിന്നും തലപ്പാവുകാരി, വൂഡൂ റാപ്പറിനൊപ്പം പാടി അഭിനയിച്ച് ചിത്ര; ഈ വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടോ?
സ്ഥാനാർത്ഥി പട്ടിക
പ്രസിഡന്റ്: ശ്വേത മേനോൻ, ദേവൻ
ജനറൽ സെക്രട്ടറി: കുക്കു പരമേശ്വർ, രവീന്ദ്രൻ
ജോയിൻറ സെക്രട്ടറി: അൻസിബ ഹസൻ
വൈസ് പ്രസിഡന്റ്:ജയൻ ചേർത്തല, ലക്ഷ്മി പ്രിയ, നാസർ ലത്തീഫ്
അമ്മ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സര രംഗത്തുള്ളവർ: നീന കുറുപ്പ്, സജിത ബേട്ടി, സരയു, ആശ അരവിന്ദ്, അഞ്ജലി നായർ, കൈലാഷ്, വിനു മോഹൻ, ജോയി മാത്യു, സിജോയ് വർഗീസ്, റോണി ഡേവിഡ് രാജ്, ടിനി ടോം, സന്തോഷ് കീഴാറ്റൂർ, നന്ദു പൊതുവാൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us