കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തിപ്പടരുന്നതിനിടയിൽ താര സംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം തുടങ്ങി. കേസിൽ ചോദ്യം ചെയ്ത നടൻ ദിലീപ് അടക്കമുളളവർ യോഗത്തിൽ പങ്കെടുന്നുണ്ട്. നടിക്കെതിരായ അതിക്രമവും ദിലീപിനെ പൊലീസ് ചോദ്യം ചെയ്തത് അടക്കമുളള കാര്യങ്ങൾ യോഗം ചർച്ച ചെയ്തേക്കുമെന്നാണ് വിവരം.

amma meeting, mohanlal

അമ്മ പ്രസിഡന്റ് ഇന്നസെന്ര്, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരെല്ലാം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വനിതാ സിനിമാ പ്രവർത്തകരുടെ സംഘടനയായ വുമൺ കളക്ടീവ് ഇൻ സിനിമയുടെ ഭാരവാഹികയായ മഞ്ജു വാര്യർ യോഗത്തിന് എത്തിയിട്ടില്ല. പക്ഷേ രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് തുടങ്ങിയവർ യോഗത്തിനെത്തിയിട്ടുണ്ട്. ആക്രമണത്തിനിരയായ നടിയും യോഗത്തിൽ പങ്കെടുക്കുന്നില്ല.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ 13 മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അമ്മയുടെ നിർണായക യോഗം നടക്കുന്നത്. ആക്രമണത്തിനിരയായ നടിയും ആരോപണവിധേയനായ നടനും അമ്മ അംഗങ്ങളായതിനാൽ ആരുടെയെങ്കിലും പക്ഷം ചേർന്ന് സംഘടന നിന്നേക്കില്ല. ഇക്കാര്യം അമ്മ പ്രസിഡന്റ് ഇന്നസെന്റ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

amma meeting, mohanlal

amma meeting, mohanlal

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.