മുഖം രക്ഷിക്കാന്‍ ദിലീപിന് മുമ്പില്‍ ‘അമ്മ പടിയടക്കും’

അമ്മയുടെ ട്രഷറര്‍ കൂടിയായ ദിലീപിനെ സംരക്ഷിക്കാനാണ് അമ്മ ശ്രമിക്കുന്നതെന്ന ആരോപണം നേരിടുന്നതിനിടെ മാധ്യമങ്ങളേയും ജനങ്ങളേയും പഴി പറഞ്ഞ് താരങ്ങള്‍ രംഗത്ത് വന്നിരുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടനെ താര സംഘടനയായ അമ്മ പുറത്താക്കും. കേസില്‍ നടിക്കെതിരെ മുഖം തിരിഞ്ഞുനിന്ന സംഘടനയുടെ മുഖം രക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്നാണ് സൂചന.

അമ്മയുടെ ട്രഷറര്‍ കൂടിയായ ദിലീപിനെ സംരക്ഷിക്കാനാണ് അമ്മ ശ്രമിക്കുന്നതെന്ന ആരോപണം നേരിടുന്നതിനിടെ മാധ്യമങ്ങളേയും ജനങ്ങളേയും പഴി പറഞ്ഞ് താരങ്ങള്‍ രംഗത്ത് വന്നിരുന്നു.
ആക്രമിക്കപ്പെടുന്നതിന് മുമ്പ് അമ്മയില്‍ നടി നടനെതിരെ പരാതി നല്‍കിയിരുന്നു. മലയാള സിനിമയിൽ നിന്ന്‌ പുകച്ചു ചാടിക്കാൻ ‘ശ്രമം നടക്കുന്നു എന്നായിരുന്നു പരാതി. എന്നാല്‍ ഇതിന് .യാതൊരു വിധ നടപടിയും സ്വീകരിക്കാന്‍​സംഘടന തയ്യാറായില്ല.

നടി 2015 ഡിസംബറിൽ പറഞ്ഞത്‌ : “നിങ്ങൾ കേട്ടത്‌ വെറും ഗോസിപ്പല്ല. സത്യമാണത്‌. ഒരിയ്ക്കൽ ഒരു കൂട്ടുകാരി എന്റെയടുത്തെത്തി സഹായം അഭ്യർഥിച്ചു. കുടുംബ പ്രശ്നങ്ങളാൽ അവർ ബുദ്ധിമുട്ടനുഭവിക്കുന്ന സമയമായിരുന്നു അത്‌. ഒരു സ്ത്രീ എന്ന നിലയിൽ ഇത്തരം അവസ്ഥകളിലൂടെ ഭാവിയിൽ എനിയ്ക്കും കടന്നുപോകേണ്ടതുണ്ടെന്ന ബോധ്യം എനിയ്ക്കുണ്ടായിരുന്നു. അതിനാൽ ഞാൻ അവരെ സഹായിക്കാമെന്നേറ്റു. പ്രതിസന്ധികളിൽ അവരോടൊപ്പം നിന്നു. ഈ തീരുമാനംകൊണ്ട്‌ എന്റെ ജീവിതത്തിലും പ്രശ്നങ്ങളുണ്ടായി. പക്ഷേ എന്റെ മനഃസാക്ഷി പറഞ്ഞതനുസരിച്ചാണ്‌ അന്ന്‌ തീരുമാനമെടുത്തതെന്ന്‌ ഞാൻ വിശ്വസിക്കുന്നു. പിന്നീടങ്ങോട്ട്‌ മലയാളത്തിലെ പല പ്രോജക്ടുകളും നഷ്ടപ്പെടുന്നതായി മനസിലായി. പക്ഷേ എന്നെ ഒഴിവാക്കിയ പല പ്രോജക്ടുകളും ബോക്സ്‌ ഓഫീസിൽ വൻ പരാജയങ്ങളായിരുന്നു. പിന്നീട്‌ ആലോചിക്കുമ്പോൾ ആ ഒഴിവാക്കലുകൾ ഒരു അനുഗ്രഹമായിരുന്നെന്ന്‌ തോന്നിയിട്ടുണ്ട്‌. കാരണം പല മോശം ചിത്രങ്ങളുടെയും ഭാഗമാകാതെ കഴിഞ്ഞല്ലോ എന്നും അന്ന് നടി പറഞ്ഞു. എന്നാല്‍ ഇതില്‍ നടപടികളൊന്നും കൈക്കൊളളാന്‍ അമ്മ തയ്യാറായില്ല എന്ന് മാത്രമല്ല ഇത് ചൂണ്ടിക്കായി മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ഉണ്ടായത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Amma about to suspend dileep from org

Next Story
‘എനിക്ക് വേണ്ടി കേരളവും മാധ്യമങ്ങളും പോരാടുന്നത് ഞാന്‍ കാണുന്നുണ്ട്, ഉളളിലെ തീ അണയാതെ സൂക്ഷിക്കും’
The moderation of comments is automated and not cleared manually by malayalam.indianexpress.com