കേരളത്തിലെ സമാധാന അതരീഷം തകര്‍ത്ത് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ പ്രവര്‍ത്തകരെ പ്രേരിപ്പിക്കനാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തെ ഗുജറാത്താക്കാനാണ് അമിത് ഷാ ഉദ്ദേശിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദില്ലിയിൽ​ പറഞ്ഞു. ആർഎസ്എസ് ഭീഷണിക്കിടെയാണ് കോടിയേരി ബാലകൃഷ്ണൻ ദില്ലി സന്ദർശിക്കുന്നത്.

കേരളത്തിലെ സമാധാനന്തരീക്ഷം അട്ടിമറിച്ച് കലാപങ്ങള്‍ സൃഷ്ടിച്ച് കേരളത്തെ ഒരു ഗുജറാത്ത് ആയി മാറ്റുക എന്നതാണ് അവരുടെ ലക്ഷ്യം. അതിന് പ്രവര്‍ത്തകരെ പ്രേരിപ്പിക്കുക എന്നതാണ് അമിഷ് ഷായുടെ കേരളത്തിലെ വരവിന്റെ ലക്ഷ്യം കോടിയേരി പറഞ്ഞു. തങ്ങളുടെ പ്രവർത്തക്ക് നേരെ ആക്രമണം അഴിച്ചു വിടലാണ് ബിജെപിയുടെ നീക്കം . ആര്‍എസ്എസിന് മുന്നില്‍ ചെങ്കൊടിയും സിപിഐ എമ്മും കീഴടങ്ങില്ല എന്നും കോടിയേരി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ