ന്യൂഡൽഹി: മലയാളത്തിൽ ഓണാശംസകൾ നേർന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഓണം എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധമായ സന്തോഷവും സമാധാനവും കൈവരുത്തട്ടെയെന്നും എല്ലാ മലയാളി സുഹൃത്തുകൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്നും അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ വര്‍ഷം ഓണത്തിന് അമിത് ഷാ വാമനജയന്തി ആശംസ നേര്‍ന്നത് ഏറെ വിവാദമായിരുന്നു. ഓണത്തെ വാമനജയന്തിയാണെന്ന സംഘപരിവാര്‍ വാദം ശക്തമാക്കുമ്പോഴാണ് കഴിഞ്ഞവര്‍ഷം അമിത് ഷാ വാമനന്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന ചിത്രമടക്കം വാമനജയന്തി ആശംസകള്‍ ഫെയ്‌സ്ബുക്കിലൂടെ നേര്‍ന്നത്.

എന്നാല്‍ ഇത്തവണയാകട്ടെ കഥകളിയും അത്തവും നിലവിളക്കും നിറയുന്ന ചിത്രത്തിനൊപ്പം ഓണം എല്ലാവരുടെയും ജീവിതത്തില്‍ സമൃദ്ധമായ സന്തോഷവും സമാധാനവും കൈവരുത്തട്ടെ എന്നും എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്നുമാണ് ട്വിറ്ററിലൂടെ കുറിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ