scorecardresearch

എത്ര അടിച്ചമർത്തിയാലും ബിജെപി ഉയർന്നുവരുമെന്ന് അമിത് ഷാ; മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് മടങ്ങും

ഇടതുസർക്കാർ അധികാരത്തിൽ വരുമ്പോഴൊക്കെ സംഘപരിവാറിനുനേരെ ആക്രമണങ്ങൾ നടക്കുന്നുവെന്ന് അമിത് ഷാ

ഇടതുസർക്കാർ അധികാരത്തിൽ വരുമ്പോഴൊക്കെ സംഘപരിവാറിനുനേരെ ആക്രമണങ്ങൾ നടക്കുന്നുവെന്ന് അമിത് ഷാ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
രാമക്ഷേത്രം, അയോധ്യ, ബിജെപി, അമിത് ഷാ, സാമ്പത്തിക സംവരണം, ഗോ സംരക്ഷണം, amit shah, ram mandir, ram temple, ayodhya,1992, bjp, hindutva, modi, narendra modi, up, communal, india news, indian express news

തിരുവനന്തപുരം: ഇടതുസർക്കാർ അധികാരത്തിൽ വരുമ്പോഴൊക്കെ സംഘപരിവാറിനുനേരെ ആക്രമണങ്ങൾ നടക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. മുഖ്യമന്ത്രിയുടെ ജില്ലയിലാണ് കൊലപാതകങ്ങൾ കൂടുതലെന്നത് ലജ്ജാകരം. എത്ര അടിച്ചമർത്തിയാലും ബിജെപി ഉയർന്നുവരും. സംസ്ഥാന കാര്യാലയത്തിന്റെ മാത്രമല്ല, സർക്കാർ രൂപീകരണത്തിനു കൂടിയാണ് ശിലയിട്ടത്. ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരികതന്നെ ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. പാര്‍ട്ടിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് മടങ്ങും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രത്യേക കർമപദ്ധതിക്ക് രൂപം നല്‍കിയാകും ഷാ മടങ്ങുക.

കേരളത്തിൽ പാർട്ടി വിജയിച്ചു തുടങ്ങിയില്ലെങ്കിൽ സംസ്ഥാനനേതാക്കൾ ഭവിഷ്യത്ത് അനുഭവിക്കുമെന്നു അമിത് ഷായുടെ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ബിജെപിക്ക് ഇവിടെ സീറ്റ് നേടാൻ കഴിയില്ലെന്നതു മിഥ്യാധാരണയാണെന്നും സംസ്ഥാനഭാരവാഹിയോഗത്തിൽ അമിത് ഷാ തുറന്നടിച്ചിരുന്നു.

Narendra Modi Bjp Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: